സിഗററ്റ്, മദ്യം എന്നിവ ഒഴിവാക്കാൻ തയ്യാറാണോ? വർഷം 10,000 യൂറോ ലഭിക്കാം!

ഒരു ദിവസം ഒരു പായ്ക്ക് സിഗരറ്റ് വലിക്കുന്നവർക്ക് പുകവലി ഉപേക്ഷിക്കുകയാണെങ്കിൽ പ്രതിമാസം €575.36 – അല്ലെങ്കിൽ ഒരു വർഷം €6,700 – ലാഭിക്കാൻ കഴിയുമെന്ന് CSO. നിലവിലെ കണക്കനുസരിച്ച് പബ്ബിൽ നിന്നും ആഴ്ചയിൽ നാല് പൈന്റ് കുടിക്കുന്നവർക്ക് അത് നിർത്തിയാൽ ഏകദേശം €95 ലാഭിക്കാം എന്നും CSO പറയുന്നു. രാജ്യത്ത് ജീവിതചെലവ് വർദ്ധിച്ച സാഹചര്യത്തിലാണ് ഈ കണക്കുകൾ എന്നതാണ് ശ്രദ്ധേയം. 2020 നവംബറിനും 2025 നും ഇടയിലുള്ള അഞ്ച് വർഷത്തിനുള്ളിൽ പുറത്ത് ഭക്ഷണം കഴിക്കുന്നതിനുള്ള ചെലവ് ഏകദേശം … Read more

Rosslare Europort-ൽ 9.5 മില്യൺ അനധികൃത സിഗരറ്റുകൾ പിടികൂടി

അയര്‍ലണ്ടിലെ പ്രധാന തുമറുമുഖങ്ങളിലൊന്നായ Rosslare Europort-ല്‍ 9.5 മില്യണിലധികം അനധികൃത സിഗരറ്റുകള്‍ പിടികൂടി. വ്യാഴാഴ്ചയാണ് റവന്യൂ ഓഫീസര്‍മാര്‍ തുറമുഖത്തെ ഒരു ചരക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചതില്‍ നിന്നും ‘Marlboro Gold’ എന്ന പേരില്‍ എത്തിച്ച വ്യാജ സിഗരറ്റുകള്‍ പിടിച്ചെടുത്തത്. ഫ്രാന്‍സിലെ ഡണ്‍കിര്‍ക്കില്‍ നിന്നും ഒരു ഫെറിയിലായിരുന്നു ചരക്ക് എത്തിച്ചത്. സംഭവത്തില്‍ ഒരാളെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യത്ത് അനധികൃത സിഗരറ്റ് വില്‍പ്പന തടയുന്നതുമായി ബന്ധപ്പെട്ട് റവന്യൂ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന.