രജനികാന്തിന്റെയും, ധനുഷിന്റേയും വീടുകൾക്ക് ബോംബ് ഭീഷണി: പരിശോധന ആവശ്യമില്ലെന്ന് താരങ്ങൾ
നടന്മാരായ രജനികാന്തിന്റെയും ധനുഷിന്റെയും വീടുകളില്‍ ബോംബ് ഭീഷണി. ഇരുവരുടെയും ചെന്നൈയിലെ വീടുകളില്‍ ബോംബ് വച്ചതായുള്ള ഇമെയിലുകള്‍ തമിഴ്നാട് പൊലീസിനാണ് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് ആണ് രജനികാന്തിനെതിരെ ഭീഷണി മുഴക്കി കൊണ്ടുള്ള ഇമെയില്‍ എത്തിയത് എന്ന് തേനാംപേട്ട് പൊലീസ് അറിയിച്ചു. ഭീഷണിയെ തുടര്‍ന്ന് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയെങ്കിലും അജ്ഞാതരായ ആരും വീട്ടില്‍ പ്രവേശിച്ചിട്ടില്ലെന്ന് രജനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ വ്യാജ ഭീഷണിയാണ് എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോംബ് സ്‌ക്വാഡിന്റെ … Read more





