അയർലണ്ടിൽ പണപ്പെരുപ്പം വർദ്ധിച്ചു; നാളെ മുതൽ ഇന്ധന വിലയും കൂടും

അയര്‍ലണ്ടിലെ പണപ്പെരുപ്പം വര്‍ദ്ധിച്ചു. ജൂലൈ മാസത്തിലെ 4.6 ശതമാനത്തില്‍ നിന്നും ഓഗസ്റ്റിലേയ്‌ക്കെത്തുമ്പോള്‍ പണപ്പെരുപ്പം 4.9 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നതായി Harmonised Index of Consumer Prices (HICP) ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല കഴിഞ്ഞ ആറ് മാസത്തിനിടെ ഇതാദ്യമായാണ് പണപ്പെരുപ്പ നിരക്ക്, വര്‍ഷാവര്‍ഷ കണക്കെടുക്കുമ്പോള്‍ ഇത്ര വേഗത്തില്‍ വര്‍ദ്ധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഊര്‍ജ്ജം, സംസ്‌കരിക്കാത്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവയെ ഒഴിച്ചുനിര്‍ത്തിയാല്‍, പണപ്പെരുപ്പം ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ 5 ശതമാനത്തില്‍ നിന്നും 4.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇവ … Read more

ലോകത്ത് സാമ്പത്തിക നേട്ടം ഏറ്റവും കുറവുള്ള നഗരങ്ങളിൽ ഏഴാം സ്ഥാനത്ത് ഡബ്ലിൻ

ലോകത്ത് സാമ്പത്തികനേട്ടം ഏറ്റവും കുറവുള്ള 10 നഗരങ്ങളിലൊന്ന് ഡബ്ലിന്‍. ബ്രിട്ടനിലെ ഇന്‍ഷുറന്‍സ് കമ്പനിയായ CIA Landlord നടത്തിയ ഗവേഷണത്തിലാണ് ലോകത്തെ 56 പ്രധാന നഗരങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സാമ്പത്തികമായി നേട്ടം ഏറ്റവും കുറവുള്ള 10 നഗരങ്ങളെ തെരഞ്ഞെടുത്തത്. ഡിസ്‌പോസബിള്‍ ഇന്‍കം (ടാക്‌സും മറ്റും കഴിഞ്ഞ് ഒരാള്‍ക്ക് കയ്യില്‍ ചെലവാക്കാനായി ലഭിക്കുന്ന പണം) അനുസരിച്ച് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഡബ്ലിന്‍. നഗരത്തിലെ ജീവിതച്ചെലവ്, ശരാശരി വാടകനിരക്ക്, ശരാശരി ശമ്പളം എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഡബ്ലിനില്‍ ഒരു ത്രീ … Read more

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് വില വർദ്ധന ഇന്നുമുതൽ; ബജറ്റ് താളം തെറ്റുമോ?

അയര്‍ലണ്ടില്‍ ഗ്യാസ്, വൈദ്യുതി അടക്കമുള്ളവയുടെ നിരക്കില്‍ ഇന്നുമുതല്‍ വര്‍ദ്ധന. മെയ് 1 മുതല്‍ വൈദ്യുതി നിരക്കുകള്‍ 23.4% വര്‍ദ്ധിക്കുമെന്ന് Electric Ireland നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഓരോ വീട്ടിലും വര്‍ഷം ശരാശരി 297.58 യൂറോ വീതം ബില്‍ തുകയില്‍ അധികമാകും. Electric Ireland-ന്റെ കീഴിലുള്ള ഗ്യാസ് സേവനത്തിനുള്ള നിരക്ക് 24.8% ആണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വര്‍ഷം ശരാശരി 220.25 യൂറോ അധികം നല്‍കേണ്ടിവരും. SSE Airtricity നല്‍കുന്ന വൈദ്യുതിയില്‍ 24% ആണ് വര്‍ദ്ധന. ഇതേ കമ്പനിയുടെ തന്നെ … Read more