അയർലണ്ടിൽ നിന്നും ഈ വർഷം നാടുകടത്തുക റെക്കോർഡ് എണ്ണം ആളുകളെ

അയര്‍ലണ്ടില്‍ നിന്നും റെക്കോര്‍ഡ് ആളുകളെ നാടുകടത്താനുള്ള നടപടികളുമായി നീതിന്യായവകുപ്പ്. ഈ വര്‍ഷം ഇതുവരെ 703 പേരെ നാടുകടത്താനുള്ള രേഖകളില്‍ ഒപ്പുവച്ചതായാണ് നീതിന്യായവകുപ്പ് മന്ത്രി Jim O’Callaghan പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്. നാടുകടത്തല്‍ ഓര്‍ഡറുകള്‍ നല്‍കുന്നത് തുടരുമെന്നും, ഈ വര്‍ഷം അവസാനത്തോടെ ഇത്തരത്തില്‍ 4,200-ലധികം ഓര്‍ഡറുകള്‍ പുറത്തിറങ്ങുമെന്നുമാണ് കരുതുന്നത്. 2024-ല്‍ ആകെ 2,403 പേരെ നാടുകടത്താനാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഇതില്‍ 1,116 പേരെ നാടുകടത്തുകയും ചെയ്തു. 2023-ല്‍ ഇത് 317 ആയിരുന്നു. കഴിഞ്ഞ വര്‍ഷം നാടുകടത്തപ്പെട്ടവരില്‍ ഏറ്റവുമധികം പേര്‍ … Read more