അയർലണ്ടിൽ റസിഡൻസ് പെർമിറ്റ് കാർഡിന് നൽകേണ്ടിവരുന്നത് വമ്പൻ ഫീസ്; കുറയ്ക്കണമെന്ന് ആവശ്യം

അയര്‍ലണ്ടിലെ യൂറോപ്യന്‍ യൂണിയന്‍ ഇതരരാജ്യങ്ങളിലുള്ള കുടിയേറ്റക്കാര്‍ Irish Residence Permit (IRP) കാര്‍ഡ് പെര്‍മിറ്റിനായി നല്‍കേണ്ടിവരുന്ന ഫീസില്‍ കുറവ് വരുത്തണമെന്ന് ആവശ്യം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ ഫീസ് കുറവാണെന്നും, സമാനമായി അയര്‍ലണ്ടിലും തുക കുറയ്ക്കണെന്നുമാണ് കുടിയേറ്റക്കാരെ പ്രതിനിധീകരിക്കുന്ന സംഘടനയായ Migrant Rights Centre Ireland (MRCI) ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിലവില്‍ 300 യൂറോ ആണ് IRP കാര്‍ഡിനായി ഓരോ വര്‍ഷവും നല്‍കേണ്ടത്. എന്നാല്‍ ഇത് നിര്‍മ്മിക്കാനും മറ്റുമായി വെറും 20.44 യൂറോയുടെ … Read more

അയർലണ്ടിൽ ഗാർഡയെ ആക്രമിച്ചാൽ 12 വർഷം തടവ്; മെമോ ഇന്ന് മന്ത്രിസഭയിൽ

അയര്‍ലണ്ടില്‍ ഗാര്‍ഡയെ ആക്രമിച്ചാലുള്ള പരമാവധി ശിക്ഷ ഏഴില്‍ നിന്നും 12 വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിയമഭേദഗതി മെമോ ഇന്ന് മന്ത്രിസഭയില്‍. നീതിന്യായ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസാണ് മെമോ അവതരിപ്പിക്കുക. ഗാര്‍ഡയുടെ പട്രോള്‍ കാറില്‍ മറ്റൊരു വാഹനം ഇടിപ്പിക്കുന്നതും ഈ നിയമത്തിന്റെ പരിധിയില്‍ പെടുത്താനാണ് തീരുമാനം. കുടിയേറ്റക്കാര്‍ക്കെതിരായ പ്രതിഷേധങ്ങളും അക്രമങ്ങളും വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ നിയമപരിപാലനം ശ്രമകരമാണ്. അതിനാല്‍ ഗാര്‍ഡയ്ക്ക് എതിരായ ആക്രമണങ്ങളില്‍ ശിക്ഷ വര്‍ദ്ധിപ്പിക്കുക വഴി സേനയ്ക്ക് പിന്തുണ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഹാരിസ് പറഞ്ഞു. … Read more

അയർലണ്ടിൽ ഇനിമുതൽ നാച്വറലൈസേഷനായി അപേക്ഷ നൽകുമ്പോൾ പാസ്‌പോർട്ടിന്റെ ബയോമെട്രിക് പേജിന്റെ മാത്രം കളർ കോപ്പി നൽകിയാൽ മതിയെന്ന് നിർദ്ദേശം

അയര്‍ലണ്ടിലെ പൗരത്വ അപേക്ഷയില്‍ പ്രധാന മാറ്റവുമായി നീതിന്യായവകുപ്പ്. ഇനിമുതല്‍ നാച്വറലൈസേഷന്‍ പ്രക്രിയയ്ക്കായി രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകര്‍ തങ്ങളുടെ നിലവിലെ പാസ്‌പോര്‍ട്ടിന്റെ ബയോമെട്രിക് പേജ് മാത്രം കളര്‍ പ്രിന്റ് എടുത്ത് സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതിയാകും. നേരത്തെ പാസ്‌പോര്‍ട്ടിന്റെ മുഴുന്‍ പേജുകളും സാക്ഷ്യപ്പെടുത്തി മറ്റ് രേഖകള്‍ക്കൊപ്പം നല്‍കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ നാച്വറലൈസേഷന്‍ പ്രക്രിയ കൂടുതല്‍ സൗഹാര്‍ദ്ദപരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം വരുത്തിയിട്ടുള്ളത്. 2023 ഏപ്രില്‍ 20 മുതല്‍ ഈ മാറ്റം നിലവില്‍ വന്നിട്ടുണ്ട്. ബയോമെട്രിക് പേജിന്റെ കളര്‍ കോപ്പി, Solicitor, … Read more

അയർലണ്ടിൽ ഗാർഹികപീഢനം അനുഭവിക്കുന്നവർക്ക് ഇനി ജിപിമാർ സഹായം നൽകും; പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി നീതിന്യായ വകുപ്പ്

അയര്‍ലണ്ടില്‍ ഗാര്‍ഹികപീഢനം അനുഭവിക്കുന്നവരെ കണ്ടെത്തി സഹായം നല്‍കാന്‍ ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി നീതിന്യായ വകുപ്പ്. തങ്ങളുടെ അടുത്ത് ചികിത്സ തേടിയെത്തുന്ന രോഗികളില്‍ ആരെങ്കിലും ഗാര്‍ഹികപീഢനത്തിന് ഇരയാകുന്നുണ്ടോ എന്ന് കണ്ടെത്തി അധികൃതരെ അറിയിക്കുന്ന തരത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശസംവിധാനത്തിന്റെ വിശദാംശങ്ങള്‍ നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീയാണ് ബുധനാഴ്ച അവതരിപ്പിച്ചത്. Irish College of General Practitioners (ICGP) ആണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. രാജ്യമെങ്ങും ഇത്തരത്തിലുള്ള ഏകീകൃതമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം അത്യാവശ്യമായിരുന്നുവെന്ന് പരിപാടിയില്‍ മന്ത്രി മക്കന്റീ … Read more