ഡബ്ലിനിൽ എക്സ്എൽ ബുള്ളി ഡോഗിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

അയര്‍ലണ്ടില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും നായയുടെ ആക്രമണം. ഡബ്ലിനിലാണ് എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട നായയുടെ ആക്രമണത്തില്‍ 50-ലേറെ പ്രായമുള്ള പുരുഷന് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 7.30-ഓടെ Crumlin-ലാണ് സംഭവം. പരിക്കേറ്റയാളെ St. James’s Hospital-ല്‍ എത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്. ഗാര്‍ഡ സംഭവസ്ഥലം സന്ദര്‍ശിച്ചതായും, നായയെ ഡോഗ് വാര്‍ഡന്‍ കൊണ്ടുപോയതായുമാണ് വിവരം. ഒരു കുടുംബം വളര്‍ത്തുന്ന നായയാണ് ആളെ ആക്രമിച്ചത് എന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം രാജ്യത്ത് എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട നായയെ വളര്‍ത്തണമെങ്കില്‍ പ്രത്യേക … Read more

അയർലണ്ടിലെ ആദ്യ ഡോഗ് സർവേ ആരംഭിച്ചു; വളർത്തുനായ്ക്കളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം

അയര്‍ലണ്ടിലെ ആദ്യ ഡോഗ് സര്‍വേയ്ക്ക് ആരംഭം. അനിമല്‍ വെല്‍ഫെയര്‍ ചാരിറ്റിയായ Dogs Trust ആണ് ഇതിനായുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ വളര്‍ത്തുനായ്ക്കള്‍ ഉള്ളവര്‍ക്കും, ഒന്നിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സര്‍വേയില്‍ പങ്കെടുക്കാം. രാജ്യത്ത് നിലവിലുള്ള ജീവിതച്ചെലവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍, ഭവനമേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നായ്ക്കളെ വളര്‍ത്തുന്നതിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാനാണ് സംഘടന സര്‍വേ നടത്തുന്നത്. സര്‍വേ വഴി ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി സംഘടനയ്ക്ക് ളര്‍ത്തുനായ്ക്കള്‍ ഉള്ളവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും, സഹായമെത്തിക്കാനും സാധിക്കും. Dogs Trust ഈയിടെ നടത്തിയ … Read more

‘നൂറുകണക്കിന് നായ്ക്കളെ കൊല്ലേണ്ടി വരും’; അയർലണ്ടിലെ എക്സ് എൽ ബുള്ളി ഡോഗ് നിരോധനത്തിനെതിരെ പ്രതിഷേധം ശക്തം

അയര്‍ലണ്ടില്‍ എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട നായ്ക്കളെ വളര്‍ത്തുന്നത് വിലക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. ശനിയാഴ്ചയാണ് ഡബ്ലിനിലെ സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ 200-ഓളം പേര്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം അരങ്ങേറിയത്. രാജ്യത്ത് എക്‌സ്എല്‍ ബുള്ളി ഡോഗുകളെ നിരോധിക്കുന്നതിന്റെ ആദ്യ ഘട്ടമായി ഒക്ടോബര്‍ മുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ഇനത്തില്‍ പെട്ട നായ്ക്കളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, ഒരു യുവതി മരിക്കുകയും ചെയ്തിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത തീരുമാനം കൈക്കൊണ്ടത്. ഒക്ടോബര്‍ 1 മുതല്‍ … Read more

ലിമറിക്കിൽ നായയുടെ ആക്രമണത്തിൽ യുവതി മരിച്ചു

ലിമറിക്കില്‍ നായയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ചൊവ്വാഴ്ച രാത്രി 11.40-ഓടെ Ballyneety-യിലുള്ള വീട്ടില്‍ വച്ചാണ് സംഭവം. വിവരമറിഞ്ഞെത്തിയ എമര്‍ജന്‍സി സര്‍വീസ് ആക്രമണത്തില്‍ പരിക്കേറ്റ 23-കാരിയെയാണ് കണ്ടത്. എന്നാല്‍ ഇവര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. യുവതിയുടെ മൃതദേഹം ലിമറിക്കിലെ Mid Western Regional Hospital-ലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് സംസ്‌കരിക്കുക. അതേസമയം ഏത് ഇനത്തില്‍ പെട്ട നായാണ് യുവതിയെ ആക്രമിച്ചത് എന്ന് വ്യക്തമല്ല. ഈ നായയെ പിടികൂടി കൊന്നതായി ഗാര്‍ഡ അറിയിച്ചു. പ്രദേശത്ത് നിന്നും വേറെയും ഏതാനും നായ്ക്കളെ … Read more