അയർലണ്ടിൽ ഒരാഴ്ചയ്ക്കിടെ മൂന്ന് പേർക്ക് ബുൾ ഡോഗുകളുടെ ആക്രമണത്തിൽ പരിക്ക്; യു.കെയിൽ ബുൾ ഡോഗുകളെ നിരോധിക്കുന്നു

കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ Enniscorthy-യില്‍ ബുള്‍ ഡോഗിന്റെ (XL Bully) ആക്രമണത്തില്‍ സ്ത്രീക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെയാണ് 30-ലേറെ പ്രായമുള്ള സ്ത്രീക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വച്ച് പട്ടിയുടെ കടിയേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. അതേസമയം സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചു. പട്ടിയെ വെക്‌സ്‌ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ ഡോഗ് വാര്‍ഡന്‍ പിടികൂടിയിട്ടുമുണ്ട്. വാട്ടര്‍ഫോര്‍ഡില്‍ കഴിഞ്ഞ വെള്ളിയാഴ്ച സമാന ഇനത്തില്‍ പെട്ട മറ്റൊരു പട്ടിയുടെ കടിയേറ്റ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് പുതിയ സംഭവം. ഇതില്‍ ഒരാള്‍ക്ക് ഗുരുതരമായി … Read more

അയർലണ്ടിൽ വെള്ളത്തിലിറങ്ങിയ വളർത്തുമൃഗങ്ങൾ ചത്തുപോകുന്നു; കാരണം ഇത്

കായലുകളിലും മറ്റും നീന്തിയ ശേഷം അയര്‍ലണ്ടില്‍ പലയിടത്തും വളര്‍ത്തുമൃഗങ്ങള്‍ ചത്തുപോകുന്നത് പതിവാകുന്നു. Leitrim, Fermanagh കൗണ്ടികളിലെ കായലുകളില്‍ ഇറങ്ങിയ ശേഷം തിരികെ കയറിയ ചില വളര്‍ത്തുപട്ടികള്‍ ചത്തുപോയതായി റിപ്പോര്‍ട്ട് ലഭിച്ചതായി Fermanagh കൗണ്ടിയിലെ Belleek-ലുള്ള Lakeland Veterinary Services അധികൃതര്‍ പറയുന്നു. കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നതെന്നും, വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, അതേസമയം ഈ വെള്ളത്തില്‍ കാണപ്പെടുന്ന ഒരുതരം ആല്‍ഗകളാണ് ഇതിന് പിന്നിലെന്നുമാണ് മൃഗരോഗ വിദഗദ്ധയായ Aofie Ferris പറയുന്നത്. വെള്ളം കെട്ടിനില്‍ക്കുന്ന കായലുകള്‍, കുളങ്ങള്‍ എന്നിവയില്‍ … Read more