അയർലണ്ടിൽ ഡ്രൈവിങ് ടെസ്റ്റ് കാത്തിരിപ്പ് സമയം കുറഞ്ഞു; കാത്തിരിപ്പ് സമയം ഇനിയും കുറയ്ക്കുമെന്ന് അധികൃതർ
അയര്‍ലണ്ടില്‍ കാര്‍ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള പ്രാക്ടിക്കല്‍ ടെസ്റ്റിനായുള്ള ദേശീയ ശരാശരി കാത്തിരിപ്പ് സമയം 10.4 ആഴ്ചയായി കുറഞ്ഞുവെന്ന് Road Safety Authority (RSA). 10 ആഴ്ച എന്നതായിരുന്നു ലക്ഷ്യമെങ്കിലും നിലവില്‍ വലിയ രീതിയിലുള്ള കാത്തിരിപ്പ് ഇല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാത്തിരിപ്പ് സമയം ഇനിയും കുറയ്ക്കാനുള്ള കഠിനപ്രയത്‌നം നടത്തുകയാണെന്നും RSA അറിയിച്ചു. ഏപ്രില്‍ മാസം അവസാനത്തിലെ കണക്കനുസരിച്ച് 27 ആഴ്ചയായിരുന്നു ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം. വിവിധ നടപടികളിലൂടെ ഇത് 10.4 ആഴ്ചയാക്കി കുറച്ചത് വലിയ നേട്ടമായാണ് കരുതപ്പെടുന്നത്. … Read more