ഡോണഗലിൽ ഇന്നലെ രാത്രി നേരിയ ഭൂചലനമുണ്ടായതായി സംശയം; ശബ്ദം കേട്ടവരുണ്ടോ?
ഡോണഗലില്‍ ഇന്നലെ രാത്രി നേരിയ ഭൂചലനമുണ്ടായതായി സംശയം. Ballybofey-യിലും പരിസരപ്രദേശങ്ങളിലുമായി ഇന്നലെ രാത്രി 8.48-ഓടെയാണ് ഭൂചലനത്തിന്റെ ശബ്ദം പലരും കേട്ടത്. Stranorlar-ലെ St Columba’s College-ലുള്ള ഭൂചലനം റെക്കോര്‍ഡ് ചെയ്യുന്ന സീസ്‌മോ മീറ്ററില്‍ ഈ സമയം വ്യക്തമായ സിഗ്നല്‍ ലഭിച്ചതായി അദ്ധ്യാപകനായ Brendan O’Donoghu അറിയിച്ചു. ഇത്തരം ശബ്ദം കേട്ട ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. Ballybofey-ക്ക് ചുറ്റും ഏകദേശം 10 കി.മീ ചുറ്റളവില്‍ ചലനം ഉണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെടേണ്ട ഇമെയില്‍: bodonoghue@stcolumbasstranorlar.ie