മൊറോക്കോ ഭൂകമ്പം; മരണം 2,800 കടന്നു; 2,500-ലധികം പേർക്ക് പരിക്ക്

വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ നടന്ന ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,800 കടന്നു. സ്‌പെയിന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെയടക്കം സഹായത്തോടെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലും മറ്റും കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സെപ്റ്റംബര്‍ 8-ന് രാത്രിയാണ് മൊറോക്കോയിലെ ഹൈ അറ്റ്‌ലസ് പര്‍വ്വതമേഖയില്‍ നിന്നും 6.8 തീവ്രതയുള്ള ഭൂചലനം ഉത്ഭവിച്ചത്. പര്‍വ്വതമേഖലയിലെ ഗ്രാമങ്ങളെയും, ഇവിടെ നിന്നും 72 കി.മീ അകലെയുള്ള മാരിക്കേഷ് നഗരത്തെയുമാണ് ഭൂകമ്പം ഏറ്റവുമധികം ബാധിച്ചത്. ചെളിയും, കല്ലുകൊണ്ടുണ്ടാക്കിയ ധാരാളം വീടുകള്‍ ഈ പ്രദേശത്തുള്ളത് … Read more

കൗണ്ടി ഡോണഗലിൽ ഭൂചലനം

കൗണ്ടി ഡോണഗലില്‍ നേരിയ ഭൂചലനം. ശനിയാഴ്ച രാവിലെയാണ് Glenveagh National Park-ന് സമീപം റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഡോണഗല്‍ പ്രദേശത്ത് പലയിടത്തും ചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടെന്ന് Irish National Seismic Network (INSN) പറഞ്ഞു. തങ്ങളുടെ പ്രദേശത്ത് ആര്‍ക്കെങ്കിലും ഭൂചലനം അനുഭവപ്പെട്ടെങ്കില്‍ INSN വെബ്‌സൈറ്റ് വഴി അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.