അയർലണ്ടിൽ ഇലക്ട്രിക് കാർ വിൽപ്പന ഡീസൽ കാറുകളെ മറികടന്നു; വമ്പൻ നേട്ടം!
അയര്‍ലണ്ടില്‍ ഡീസല്‍ കാറുകളെക്കാള്‍ വില്‍പ്പനയില്‍ മുന്നേറി ഇലക്ട്രിക് കാറുകള്‍. Society of the Irish Motor Industry-യുടെ കണക്കുകള്‍ പ്രകാരം 2025-ല്‍ ഇതുവരെ വിറ്റ കാറുകളില്‍ 17.8 ശതമാനവും ഫുള്ളി ഇലക്ട്രിക് കാറുകളാണ്. അതേസമയം ഈ വര്‍ഷം വിറ്റഴിച്ചവയില്‍ ഡീസല്‍ കാറുകള്‍ 17.3 ശതമാനമാണ്. ഫുള്ളി ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വര്‍ഷത്തിലെ ഏറിയ പങ്കിലും ഇലക്ട്രിക് കാറുകള്‍, ഡീസല്‍ കാറുകളെക്കാള്‍ വില്‍പ്പന നേടുന്നത്. … Read more