അയർലണ്ടിന്റെ പത്താമത്തെ പ്രസിഡന്റായി കാതറിൻ കോണലി; ഔദ്യോഗിക ഫലപ്രഖ്യാപനം എത്തി

അയര്‍ലണ്ടിന്റെ 10-ആമത്തെ പ്രസിഡന്റായി സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കാതറിന്‍ കോണലി. ഒക്ടോബര്‍ 24-ന് നടന്ന തെരഞ്ഞെടുപ്പില്‍ 63% ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയാണ് ഗോള്‍വേ സ്വദേശിയായ കോണലിയുടെ അധികാരിക വിജയം. ഇന്നലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ കോണലി മുന്നില്‍ തന്നെയായിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ Fine Gaelന്റെ ഹെതര്‍ ഹംഫ്രിസിന് 29% ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് ലഭിച്ചത്. മറ്റൊരു സ്ഥാനാര്‍ത്ഥിയായ Fianna Failന്റെ ജിം ഗാവിന്‍ വാടകയിനത്തിലെ പണം വാടകക്കാരന് തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് നാമനിര്‍ദ്ദേശപത്രിക … Read more

അയർലണ്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

ഒരു മാസത്തോളം നീണ്ട പ്രചരണങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. Fine Gael സ്ഥാനാര്‍ത്ഥിയായ ഹെതര്‍ ഹംഫ്രിസും, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കാതറിന്‍ കോണലിയും തമ്മിലാണ് മത്സരം. വിവാദങ്ങളെ തുടര്‍ന്ന് Fianna Fail സ്ഥാനാര്‍ത്ഥിയായിരുന്ന ജിം ഗാവിന്‍, നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശേഷം പിന്‍വാങ്ങിയിരുന്നു. വളരെ വൈകിയാണ് ഗാവിന്റെ പിന്മാറ്റം എന്നതിനാല്‍ അദ്ദേഹത്തിന്റെ പേരും ബാലറ്റ് പേപ്പറില്‍ ഉണ്ടാകും. എന്നാല്‍ ഗാവിന് വോട്ട് ചെയ്യുന്നവരുടെ കാര്യത്തില്‍, അവര്‍ രണ്ടാമത് മുന്‍ഗണന നല്‍കുന്ന ആള്‍ക്കായിരിക്കും വോട്ട് പോകുക. നിലവിലെ പ്രസിഡന്റായ … Read more

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കാതറിൻ കോണലിക്ക് മുൻ‌തൂക്കം; പിന്മാറിയ ഗാവിനെ പിന്തുണയ്ക്കുന്നവരുടെ വോട്ടുകൾ നിർണ്ണായകം

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കാതറിന്‍ കോണലിക്ക് മുന്‍തൂക്കമെന്ന് സര്‍വേ ഫലം. Business Post Red C-യുടെ ഏറ്റവും പുതിയ സര്‍വേ പ്രകാരം 36% ജനങ്ങളാണ് കോണലിയെ പിന്തുണയ്ക്കുന്നത്. Fine Gael സ്ഥാനാര്‍ത്ഥിയും, മുന്‍മന്ത്രിയുമായ ഹെതര്‍ ഹംഫ്രിസിന് 25% പേരുടെ പിന്തുണയുണ്ട്. Fianna Fail സ്ഥാനാര്‍ത്ഥിയായിരുന്ന ജിം ഗാവിന്‍ പത്രിക സമര്‍പ്പിച്ച ശേഷം മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയതോടെ, ഹംഫ്രിസും, കോണലിയും തമ്മിലായിരിക്കുകയാണ് മത്സരം. പിന്മാറിയെങ്കിലും ഗാവിന് 12% പേരുടെ പിന്തുണയുണ്ടെന്നാണ് സര്‍വേയില്‍ വ്യക്തമായത്. ഈ വോട്ട് … Read more

തെരഞ്ഞെടുപ്പ് വിവാദം അവസാനിച്ചു: വാടകക്കാരന് കൊടുക്കാനുണ്ടായിരുന്ന 3,300 യൂറോ ജിം ഗാവിൻ തിരികെ നൽകി

വിവാദത്തെ തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയ Fianna Fail സ്ഥാനാര്‍ത്ഥി ജിം ഗാവിന്‍, വാടകക്കാരന് നല്‍കാനുണ്ടായിരുന്ന 3,300 യൂറോ കൊടുത്ത് തീര്‍ത്തു. ഗാവിന്റെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ആളില്‍ നിന്നും അമിതമായി ഈടാക്കിയ 3,300 യൂറോ 2009 മുതല്‍ തിരിച്ചു നല്‍കിയില്ല എന്ന് വിവാദമുയര്‍ന്നതോടെയായിരുന്നു പ്രചരണം ആരംഭിച്ച ശേഷം ഗാവിന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറ്റം നടത്തിയത്. പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതിന് ശേഷമായിരുന്നു പിന്മാറ്റം എന്നതിനാല്‍ Fianna Fail-ന് ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക … Read more

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഭിപ്രായ സർവേയിൽ ഹംഫ്രിസിന് നേരിയ മുൻ‌തൂക്കം, മത്സര രംഗത്തില്ലെങ്കിലും മക്ഡൊണാൾഡിനും മികച്ച പിന്തുണ

പുതിയ ഐറിഷ് പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുമ്പോള്‍, അഭിപ്രായ സര്‍വേയില്‍ നേരിയ മുൻതൂക്കവുമായി Fine Gael സ്ഥാനാര്‍ത്ഥിയായ ഹെതർ ഹംഫ്രിസ്. സെപ്റ്റംബര്‍ 4 മുതല്‍ 9 വരെയായി Red C -Business Post നടത്തിയ സര്‍വേയില്‍ 22% പേരുടെ പിന്തുണയാണ് ഹംഫ്രിസിന് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ഇല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും Sinn Fein നേതാവും, ടിഡിയുമായ മേരി ലൂ മക്‌ഡൊണാള്‍ഡിനെ 21% പേരും പിന്തുണച്ചിട്ടുണ്ട്. സര്‍വേയില്‍ Fianna Fáil-ന്റെ JiGavin-ന് 18% പേരുടെ പിന്തുണയും, സ്വതന്ത്ര ഇടതുപക്ഷ … Read more

ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് Fianna Fail-ന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി Jim Gavin

ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് Fianna Fail-നായി Jim Gavin മത്സരിക്കും. പാര്‍ട്ടിക്കുള്ളില്‍ നടത്തിയ രഹസ്യ വോട്ടെടുപ്പില്‍ Billy Kelleher-നെതിരെ 41-29 എന്ന വോട്ട് വ്യത്യാസത്തില്‍ വിജയിച്ചുകൊണ്ടാണ് മുന്‍ ജിഎഎ മാനേജറായ Jim Gavin, പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മാറിയത്. Gavin-നെ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രിയും, പാര്‍ട്ടി നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അവസാന തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുക്കേണ്ടതാണെന്നും മാര്‍ട്ടിന്‍ പറഞ്ഞിരുന്നു. രഹസ്യവോട്ടെടുപ്പിന് മുന്നോടിയായി Gavin-ഉം, Kelleher-ഉം 10 മിനിറ്റ് പ്രസന്റേഷനുകളും നടത്തി. തുടര്‍ന്ന് നടന്ന … Read more

ഐറിഷ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ Fine Gael- ന് വേണ്ടി ഷോൺ കെല്ലിയോ, ഹെതർ ഹംഫ്രിസോ മത്സരിച്ചേക്കും

ഐറിഷ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ Fine Gael ടിക്കറ്റിൽ എംഇപി ആയ ഷോൺ കെല്ലിയോ, പാർട്ടിയുടെ മുൻ ഉപനേതാവായ ഹെതർ ഹംഫ്രിസോ മത്സരിച്ചേക്കും. ഇരുവരും കഴിഞ്ഞ ദിവസം മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന Mairead McGuinness ആരോഗ്യ കാരണങ്ങളാൽ പിന്മാറിയതോടെയാണ് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ Fine Gael- ൽ വീണ്ടും ചർച്ച ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ മത്സര സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും Mairead McGuinness- ന്റെ പേര് ഉയർന്നു വന്നതോടെ ഷോൺ കെല്ലിയും, ഹെതർ ഹംഫ്രിസും പിന്മാറുകയായിരുന്നു. … Read more

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും Mairead McGuinness പിന്മാറി; തെരെഞ്ഞെടുപ്പ് കൂടുതൽ അനിശ്ചിതത്വത്തിലേയ്ക്ക്

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നതായി Mairead McGuinness. Fine Gael പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന Mairead McGuinness, ആരോഗ്യപരമായ കാരണങ്ങളാലാണ് താന്‍ പിന്മാറുന്നത് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇതോടെ കൂടുതല്‍ പ്രവചനാതീതമായി. കഴിഞ്ഞയാഴ്ച തനിക്ക് ആശുപത്രിവാസം വേണ്ടിവന്നുവെന്നും, അതിന് ശേഷമാണ് പിന്മാറ്റം എന്ന ബുദ്ധിമുട്ടുള്ള തീരുമാനം എടുക്കേണ്ടിവന്നതെന്നും McGuinness പ്രസ്താവനയില്‍ അറിയിച്ചു. നിലവിലെ ആരോഗ്യം വച്ച് തനിക്ക് പ്രചാരണങ്ങളിലും മറ്റും പങ്കെടുക്കാന്‍ സാധിക്കില്ലെന്നും മുന്‍ MEP-യും, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറും ആയിരുന്ന … Read more

Tipperary North ല്‍ 7 വോട്ടുകൾ മാത്രം വ്യത്യാസം: റീ കൌണ്ടിംഗ് പ്രഖ്യാപിച്ചു

Tipperary North ല്‍ അവസാന കൌണ്ടിംഗ് ഫലങ്ങള്‍ ആദ്യ കൌണ്ടിംഗ് നെങ്ങക്കാള്‍ ചെറിയ വ്യത്യാസം ശ്രദ്ധയില്‍ പെട്ടതോടെ സ്വതന്ത്ര സ്ഥാനാർത്ഥി Jim Ryan റീ കൌണ്ടിംഗ് ആവശ്യപ്പെട്ടു. ഒമ്പതാമത്തെ കൌണ്ട് നു ശേഷം ആണ് ചെറിയ വോട്ട് വ്യതാസം പ്രശ്നം ഉയര്‍ന്നുവന്നത്. സ്വതന്ത്ര സ്ഥാനാർത്ഥി ജിം റയനും Fianna Fáil  ന്‍റെ മൈക്കൽ സ്മിത്തും തമ്മിൽ വെറും 7 വോട്ടുകളുടെ വ്യത്യാസം  മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൈക്കൽ ലോറിയുടെ അധിക വോട്ടുകളും മറ്റ് പുറത്തായ സ്ഥാനാർത്ഥികളുടെ വോട്ടുകളും ഉൾപ്പെടുത്തിയതോടെ … Read more

അയർലണ്ടിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; പോരാട്ട രംഗത്ത് മലയാളിയായ സ്ഥാനാർത്ഥി മഞ്ജു ദേവിയും

അയർലൻഡ് പാർലമെന്റിലേക്ക് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി മലയാളിയായ Fianna Fail സ്ഥാനാർത്ഥി മഞ്ജു ദേവിയും. ഇതാദ്യമായാണ് ഒരു മലയാളി അയർലണ്ടിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. Dublin Fingal East മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മഞ്ജു, ഇക്കഴിഞ്ഞ അയർലൻഡ് മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീന് ഒപ്പം മണ്ഡലത്തിൽ പാർട്ടിയുടെ രണ്ടാം സ്ഥാനാർത്ഥിയാണ്.  ഡബ്ലിൻ മാറ്റർ ആശുപത്രിയിലാണ് മഞ്ജു ജോലി ചെയ്യുന്നത്. താമസം ഫിൻഗ്ലാസ്സിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആരോഗ്യപരിപാലനം, ഡിസബിലിറ്റി  സേവനങ്ങൾ, … Read more