വീണ്ടും പലിശനിരക്ക് കുറച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്; മോർട്ട്ഗേജ് തിരിച്ചടവിൽ മാസം 13 യൂറോ ലാഭം

തുടര്‍ച്ചയായി ഏഴാം തവണയും പലിശനിരക്കുകള്‍ കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം തട്ടിക്കുമെന്നത് മുന്നില്‍ക്കണ്ടാണ് നടപടി. വ്യാപാരപ്രതിസന്ധി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നതായി പറഞ്ഞ ബാങ്ക്, ഭാവിയിലെ പലിശനിരക്കുകള്‍ അപ്പപ്പോള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ ബാങ്ക് നിലവിലെ പലിശനിരക്ക് .25% കുറച്ച് 2.25% ആക്കിയതോടെ അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്കും, പുതുതായി … Read more

പലിശനിരക്ക് വീണ്ടും കുറച്ച് സെൻട്രൽ ബാങ്ക്; മോർട്ട്ഗേജ് എടുത്തവർക്ക് സന്തോഷവാർത്ത

വീണ്ടും പലിശനിരക്ക് കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. നിരക്ക് .25% കുറച്ചതോടെ നിലവിലെ നിരക്ക് 2.5% ആയി. ഈ വര്‍ഷം ഇത് രണ്ടാം തവണയും, 2024 ജൂണിന് ശേഷം ഇത് ആറാം തവണയുമാണ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. യൂറോസോണിലെ പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു നേരത്തെ പലിശനിരക്ക് പടിപടിയായി കൂട്ടിയത്. പലിശനിരക്ക് 2023-ല്‍ റെക്കോര്‍ഡായ 4 ശതമാനത്തില്‍ എത്തുകയും ചെയ്തിരുന്നു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ക്കും, ഊര്‍ജ്ജത്തിനുമുണ്ടായ അസാമാന്യമായ വിലക്കയറ്റം തടയുകയായിരുന്നു പ്രധാന ലക്ഷ്യം. പണപ്പെരുപ്പം … Read more