അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്കിൽ കുറവ്; അത്ഭുതകരമെന്ന് വിദഗ്ദ്ധർ

അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് പലിശനിരക്കില്‍ കുറവ്. സെന്‍ട്രല്‍ ബാങ്കിന്റെ ഡിസംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ശരാശരി മോര്‍ട്ട്‌ഗേജ് പലിശനിരക്ക് 4.19% ആണ്. തുടര്‍ച്ചയായി ഇത് മൂന്നാം മാസമാണ് നിരക്കില്‍ കുറവ് സംഭവിക്കുന്നത്. നവംബര്‍ മാസത്തെ അപേക്ഷിച്ച് 0.06% നിരക്ക് കുറഞ്ഞു. ഇതോടെ യൂറോസോണില്‍ മോര്‍ട്ട്‌ഗേജ് പലിശനിരക്കിന്റെ കാര്യത്തില്‍ പത്താം സ്ഥാനത്ത് ആയിരിക്കുകയാണ് അയര്‍ലണ്ട്. രാജ്യത്തെ നിരക്ക് കുറയുന്ന ഈ പ്രവണത അത്ഭുതപ്പെടുത്തുന്നതാണെന്നും സാമ്പത്തികവികഗ്ദ്ധര്‍ വിലയിരുത്തുന്നു. അതേസമയം ഇക്കാര്യത്തില്‍ മേഖലയിലെ വിവിധ പ്രദേശങ്ങളിലുള്ള അസമത്വം വലിയ രീതിയില്‍ തന്നെ … Read more

മോർട്ട്ഗേജ് തിരിച്ചടവ് വർദ്ധിച്ചവർക്ക് ആശ്വാസവാക്ക്; 2024 ബജറ്റിൽ പ്രതിവിധി ആലോചിക്കുമെന്ന് മന്ത്രി

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (UCB) പലിശനിരക്കുകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ കുത്തനെ ഉയര്‍ന്നവര്‍ക്ക് ആശ്വാസവാക്കുകളുമായി പൊതുധനവിനിയോഗ (Public Expenditure) വകുപ്പ് മന്ത്രി പാസ്‌കല്‍ ഡോണഹോ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായാണ് UCB പലിശനിരക്കുകള്‍ മാസങ്ങള്‍ക്കിടെ തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചത്. ഇതുകാരണം മലയാളികള്‍ അടക്കമുള്ള പല അയര്‍ലണ്ടുകാരും മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കുത്തനെ ഉയര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സാധാരണക്കാരുടെ ഈ പ്രശ്‌നം മനസിലാക്കുന്നതായും, 2024 ബജറ്റ് തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചയില്‍ ധനമന്ത്രി മൈക്കല്‍ മഗ്രാത്തുമായി ചേര്‍ന്ന് ഇതിന് പ്രതിവിധിയാലോചിക്കുമെന്നും മന്ത്രി ഡോണഹോ പറഞ്ഞു. അതേസമയം ഇത് … Read more

അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്കിൽ കുതിച്ചുചാട്ടം; യൂറോസോണിൽ ഏറ്റവും വർദ്ധന ഇവിടെ

അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് പലിശനിരക്കുകള്‍ വീണ്ടും ഏറ്റവും ഉയര്‍ന്ന നിലയില്‍. 2017 പകുതിക്ക് ശേഷം ഇതാദ്യമായാണ് രാജ്യത്ത് മോര്‍ട്ട്‌ഗേജ് പലിശ നിരക്കുകള്‍ ഇത്രയും ഉയരുന്നതെന്നും Central Bank of Ireland വ്യക്തമാക്കുന്നു. അയര്‍ലണ്ടിലെ ശരാശരി മോര്‍ട്ട്‌ഗേജ് ഇന്ററസ്റ്റ് റേറ്റ് ഫെബ്രുവരിയില്‍ 2.92% ആയിരുന്നു. മാര്‍ച്ച് മാസം ആകുമ്പോഴേയ്ക്കും ഇത് 3.54% ആയി ഉയര്‍ന്നു. യൂറോസോണിലെ വേറെ ഏതൊരു രാജ്യത്തെക്കാളും വര്‍ദ്ധനയാണിത്. അതേസമയം മാസാമാസമുള്ള നിരക്ക് വര്‍ദ്ധിച്ചെങ്കിലും യൂറോസോണില്‍ മോര്‍ട്ട്‌ഗേജ് പലിശനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ഫ്രാന്‍സ്, മാള്‍ട്ട … Read more

പലിശനിരക്കുകൾ ഉയർത്തി ECB; അയർലണ്ടിൽ മോർട്ട്ഗേജ് തിരിച്ചടവ് 2,500 യൂറോയോളം വർദ്ധിക്കും

European Central Bank (ECB) പലിശനിരക്കുകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവും വര്‍ദ്ധിക്കും. യൂറോപ്പിലാകെ പിടിമുറുക്കുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 25 പോയിന്റ് വര്‍ദ്ധിപ്പിച്ച് 3.25% ആയാണ് ECB പലിശനിരക്കുകള്‍ ഉയര്‍ത്തിയത്. രാജ്യത്ത് മോര്‍ട്ട്‌ഗേജുകള്‍ എടുത്ത ധാരാളം പേര്‍ക്ക് ഇതോടെ അധികബാധ്യത വന്നുചേരും. ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് എടുത്തവരെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക. യൂറോ സോണില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായി ലോണിന് ഡിമാന്‍ഡ് കുറഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ECB പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത് എന്നതാണ് ശ്രദ്ധേയം. നേരത്തെ … Read more