അയർലണ്ടിൽ ജൂൺ മാസം കാർ വിൽപ്പന 60 ശതമാനത്തോളം ഉയർന്നു; പകുതിയിലധികവും ഇവികൾ

അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പന ജൂണ്‍ മാസത്തില്‍ 60 ശതമാനത്തോളം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് കാറുകളുടെ വില്‍പ്പന വര്‍ദ്ധിച്ചതാണ് വിപണിക്ക് ഉണര്‍വ്വ് നല്‍കിയിരിക്കുന്നത്. എല്ലാ ജൂലൈ 1-നും നമ്പര്‍ പ്ലേറ്റ് മാറ്റം വരുമെന്നതിനാല്‍ ജൂണ്‍ മാസത്തില്‍ പൊതുവെ രാജ്യത്തെ കാര്‍ വിപണി അത്ര നേട്ടം കൈവരിക്കാറില്ല. 2024 ജൂണില്‍ 1,493 കാറുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ ഈ ജൂണില്‍ അത് 2,376 ആയി ഉയര്‍ന്നു. ഇതില്‍ 50.7 ശതമാനവും ഇലക്ട്രിക് കാറുകളാണ്. അതില്‍ തന്നെ 524 എണ്ണം … Read more

ഇവി ചാർജിങ്ങിന് ഇനി ടെൻഷൻ വേണ്ട; അയർലണ്ടിൽ പുതുതായി 131 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ ഗതാഗതവകുപ്പ്

അയര്‍ലണ്ടിലെ റോഡുകളില്‍ 131 പുതിയ ഇവി ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. 17 ഹബ്ബുകളിലായാണ് ഇവ സ്ഥാപിക്കുക. ഓരോ ഹബ്ബും തമ്മില്‍ ശരാശരി 65 കി.മീ ദൂരവ്യത്യാസം ഉണ്ടാകും. അള്‍ട്രാ ഫാസ്റ്റ് രീതിയില്‍ വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്ന തരത്തില്‍ കാര്യക്ഷമമായിരിക്കും പുതുതായി സ്ഥാപിക്കുന്ന പോയിന്റുകള്‍. രാജ്യത്ത് ഈയിടെയായി ഇവി വില്‍പ്പന കുറയുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ആവശ്യത്തിന് ചാര്‍ജ്ജിങ് പെയിന്റുകള്‍ ലഭ്യമല്ലാത്തത് ആളുകളെ ഇവികള്‍ വാങ്ങുന്നതില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്നതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഗതാഗതവകുപ്പ് … Read more