ബിജു മേനോന് നിർമ്മാതാക്കളുടെ സംഘടനയുടെ മുന്നറിയിപ്പ്; പ്രമോഷന് വരാത്തതുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം നികത്തിയില്ലെങ്കിൽ സഹകരിക്കില്ല

കരാറുണ്ടായിട്ടും സിനിമയുടെ പ്രൊമോഷന് വരാത്ത സംഭവത്തില്‍ നടന്‍ ബിജു മേനോനെതിരെ നിലപാട് കടുപ്പിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ബിജു മേനാന്‍, നിര്‍മാതാവ് അനൂപ് കണ്ണന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും, അല്ലാത്തപക്ഷം നടനുമായി സഹകരിക്കില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. ഈ തുക ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ബിജു മേനോന്റെ പ്രതിഫലത്തില്‍ നിന്നും ഈടാക്കാനാണ് തീരുമാനം. ബിജു മേനോന്‍ പ്രൊമോഷന് വരാത്തത് കാരണം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതാക്കി കാട്ടി അനൂപ് കണ്ണന്‍ സംഘടനയെ സമീപിക്കുകയായിരുന്നു. ‘നടന്ന … Read more