വീണ്ടും അശാന്തമായി ലിമറിക്ക്; കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ വീടിനു നേരെ വെടിവെപ്പ്

കൗണ്ടി ലിമറിക്കിലെ Rathkeale-ല്‍ വാഹനത്തിലെത്തി വെടിവെപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. ഇക്കഴിഞ്ഞ ഞായറാഴ്ച (ഡിസംബര്‍ 22) രാത്രി 9.15-ഓടെയാണ് വെസ്റ്റ് ലിമറിക്കില്‍ സ്ഥിതി ചെയ്യുന്ന പട്ടണപ്രദേശമായ Rathkeale-ലെ ഒരു വീടിന് നേരെ പലവട്ടം വെടിവെപ്പ് ഉണ്ടായത്. പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളില്‍ ഏറ്റവും പുതിയതാണിത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടത്തിവരികയാണെന്നും ഗാര്‍ഡ അറിയിച്ചു. പ്രദേശത്തെ ട്രാവലര്‍ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് ഗാര്‍ഡയുടെ നിഗമനം. ഈ … Read more