അയർലണ്ടിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗത്തിന് പിടിയിലാകുന്നവരുടെ എണ്ണം കൂടിയതായി ഗാർഡ

അയര്‍ലണ്ടില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിടിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി ഗാര്‍ഡ റിപ്പോര്‍ട്ട്. 2023-നും 2024-നും ഇടയ്ക്ക് വിവിധ ഗാര്‍ഡ ഡിവിഷനുകളിലായി ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് പിടിക്കപ്പെടുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനിടെ ഏറ്റവും വര്‍ദ്ധിച്ചത് ഡബ്ലിനിലെ ഈസ്റ്റ് ഗാര്‍ഡ ഡിവിഷനിലാണ്. 2023-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത്തരത്തില്‍ 43 പേര്‍ പിടിക്കപ്പെട്ടപ്പോള്‍ 2024-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 145 ആയി ഉയര്‍ന്നു- 237% ആണ് വര്‍ദ്ധന. കോര്‍ക്ക് … Read more

കൗണ്ടി ക്ലെയറിൽ കാർ മോഷണം; കൗമാരക്കാരൻ അറസ്റ്റിൽ

കൗണ്ടി ക്ലെയറില്‍ കാര്‍ മോഷണം നടത്തിയ കൗമാരക്കാരന്‍ പിടിയില്‍. വെള്ളിയാഴ്ച വൈകിട്ട് 6.15-ഓടെ Parteen-ലുള്ള Firhill-ല്‍ വച്ചാണ് സംഭവം. മോഷണശ്രമത്തിനിടെ വയോധികയായ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 70-ലേറെ പ്രായമുള്ള ഇവരെ University Hospital Limerick-ല്‍ എത്തിച്ച് ചികിത്സ നല്‍കി. വിവിധ ഗാര്‍ഡ യൂണിറ്റുകള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ Clonard പ്രദേശത്ത് നിന്നും ഒരു കുഴിയില്‍ വീണ് കിടക്കുന്ന നിലയില്‍ കാര്‍ കണ്ടെത്തി. സംഭവത്തില്‍ ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ Youth Diversion Programme-ലേയ്ക്ക് … Read more

മോഷണം പോയ മോട്ടോർസൈക്കിൾ ഇടിച്ച് ഗാർഡയ്ക്ക് പരിക്ക്

മോഷണം പോയ മോട്ടോര്‍സൈക്കിളിടിച്ച് ഗാര്‍ഡയ്ക്ക് പരിക്ക്. ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ ബുധനാഴ്ച വൈകിട്ട് 5.45-ഓടെയാണ് സംഭവം. ഒരു പെട്രോള്‍ സ്‌റ്റേഷനില്‍ നിന്നും North Road-ലേയ്ക്ക് പോകുകയായിരുന്ന മോട്ടോര്‍സൈക്കിളാണ് ഗാര്‍ഡ ഉദ്യോഗസ്ഥനെ ഇടിച്ചത്. അപകടത്തില്‍ കാലിന് സാരമായി പരിക്കേറ്റ ഗാര്‍ഡയെ Mater Hospital-ല്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അയർലണ്ടിൽ ഇന്ത്യക്കാർ അടക്കമുള്ളവർക്ക് നേരെ നടക്കുന്ന കൗമാര അക്രമങ്ങൾ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മലയാളിയുടെ നേതൃത്വത്തിൽ ഓൺലൈൻ നിവേദനം

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസി സമൂഹത്തിന് നേരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കാനും, കുറ്റക്കാരനെ ശിക്ഷിച്ച്, സമൂഹത്തെ സുരക്ഷിത ഇടമാക്കി മാറ്റാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ ഒപ്പുവച്ച പെറ്റീഷന്‍. മലയാളിയായ ജിബി സെബി പാലാട്ടിയുടെ നേതൃത്വത്തില്‍ change.org വഴി നടത്തിവരുന്ന ഓണ്‍ലൈന്‍ ഒപ്പുസമാഹരണത്തില്‍ ഇതുവരെ 1200-ലധികം പേര്‍ ഒപ്പിട്ടിട്ടുണ്ട്. അയര്‍ലണ്ടില്‍ ഈയിടെയായി നടന്നുവരുന്ന നിരവധി അക്രമസംഭവങ്ങളില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളെയാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമായും 20 വയസിന് താഴെ പ്രായമുള്ള കൗമാരക്കാരാണ് അക്രമങ്ങള്‍ നടത്തിവരുന്നത്. ക്രിക്കറ്റ് … Read more

മോഷണവും, കൊള്ളയും നടത്തുന്നവരെ ലക്ഷ്യമിട്ട് ഗാർഡ ഓപ്പറേഷൻ; അഞ്ച് പേർ പിടിയിൽ

കൗണ്ടി വിക്ക്ലോയിൽ മോഷണവും, കൊള്ളയും നടത്തുന്നവരെ ലക്ഷ്യമിട്ട് ഗാർഡ നടത്തിയ ഓപ്പറേഷനിൽ അഞ്ച് പേർ പിടിയിൽ. വെള്ളിയാഴ്ച നടത്തിയ ഓപ്പറേഷനിൽ Detective Unit, Roads Policing Unit, Garda Armed Support Unit, Air Support Unit during എന്നിവരും ഗാർഡയ്ക്ക് സഹായം നൽകി. 13 ഇടങ്ങളിൽ ആയാണ് പരിശോധനകൾ നടന്നത്.   സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ ആയി. ഒപ്പം ഒരു കൃത്രിമ തോക്കും പിടിച്ചെടുത്തു.   ഇതോടൊപ്പം തന്നെ വെള്ളിയാഴ്ച നടന്ന ഓപ്പറേഷനിൽ വിവിധ … Read more

ഡബ്ലിനിൽ ആക്രമണത്തിൽ യുവതിക്ക് പരിക്ക് 

ഡബ്ലിനിൽ യുവതിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി Dun Laoghaire- ലെ Georges Street Lower-ൽ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടതായി ഗാർഡയ്ക്ക് വിവരം ലഭിച്ചത്.   യുവതി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാർഡ അറിയിച്ചു.

ലിമറിക്കിൽ 2 കിലോ കൊക്കെയിൻ പിടികൂടി; ഒരാൾ അറസ്റ്റിൽ

ലിമെറിക്ക് നഗരത്തിൽ നടത്തിയ പരിശോധനയിൽ 140,000 യൂറോ വിലമതിക്കുന്ന കൊക്കെയ്നുമായി ഒരാൾ പിടിയിൽ. മെയ് 20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം നഗരത്തിലെ ഇംഗ്ലീഷ്‌ടൗൺ പ്രദേശത്തുള്ള ഒരു വസതിയിൽ ഗാർഡ സെർച്ച് വാറണ്ടോടെ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രദേശത്തെ മയക്കുമരുന്നുകളുടെ വിൽപ്പനയും വിതരണവും തടയുക ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷന്റെ ഭാഗമായി ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റിലെ ഗാർഡ, നിരവധി പ്രാദേശിക യൂണിറ്റുകളുമായി ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഏകദേശം 2 കിലോഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്.  30 … Read more

Portlaoise-ൽ കത്തി വീശി കവർച്ചയ്ക്ക് ശ്രമം; പ്രതി പിടിയിൽ

Co Laois-ലെ Portlaoise-ല്‍ ആയുധവുമായെത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഞായറാഴ്ചയാണ് Fairgreen estate പ്രദേശത്തെ വ്യാപാരസ്ഥാപനത്തിലെത്തിയ ചെറുപ്പക്കാരന്‍ കത്തി വീശുകയും, ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തത്. സംഭവമറിഞ്ഞെത്തിയ ഗാര്‍ഡ ഇവിടെ വച്ച് തന്നെ പ്രതിയെ കീഴടക്കി. അറസ്റ്റി ചെയ്ത ഇയാള്‍ക്ക് മേല്‍ Criminal Justice Act, 1984 സെക്ഷന്‍ 4 ചുമത്തിയിട്ടുണ്ട്.

ഡബ്ലിനിൽ ചെറുപ്പക്കാരന് നേരെ ആക്രമണം; തെളിവിനായി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ ഗാർഡ

ഡബ്ലിനിലെ Victoria Quay-യില്‍ ചെറുപ്പക്കാരന് നേരെ ആക്രമണം. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് പരിക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ആക്രമണത്തിന് സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡബ്ലിന്‍ 8-ലെ James Street, Victoria Quay പ്രദേശങ്ങളില്‍ മെയ് 10 ശനിയാഴ്ച രാത്രി 11 മണിക്കും 12 മണിക്കും ഇടയില്‍ സഞ്ചരിച്ചിരുന്നവര്‍ കാറിലെ ഡാഷ് ക്യാമറ ഫൂട്ടേജ് പരിശോധിച്ച് അത് ഗാര്‍ഡയ്ക്ക് കൈമാറാനും അഭ്യര്‍ത്ഥനയുണ്ട്. ഏതെങ്കിലും … Read more

നോർത്ത് കൗണ്ടി ഡബ്ലിനിൽ വേഗപരിശോധനയ്ക്കിടെ ഗാർഡ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച സംഭവം; സുരക്ഷാ കാര്യങ്ങൾ പുനഃപരിശോധിക്കണമെന്ന് ഗാർഡ കമ്മീഷണർ

നോര്‍ത്ത് കൗണ്ടി ഡബ്ലിനില്‍ വേഗപരിശോധനയ്ക്കിടെ ഗാര്‍ഡ ഉദ്യോഗസ്ഥനായ Kevin Flatley വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ഇടപെട്ട് ഗാര്‍ഡ കമ്മീഷണര്‍. രാജ്യത്തെ റോഡ് സുരക്ഷാ സമീപനത്തില്‍ കാര്യമായ മാറ്റം വരുത്തണമെന്ന് ഗാര്‍ഡ കമ്മീഷണര്‍ Drew Harris പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് നോര്‍ത്ത് കൗണ്ടി ഡബ്ലിനില്‍ വാഹനങ്ങളുടെ വേഗം പരിശോധിക്കുന്നതിനിടെ 49-കാരനായ Kevin Flatley-യെ മോട്ടോര്‍സൈക്കിള്‍ ഇടിച്ചത്. അപകടത്തില്‍ മോട്ടോര്‍സൈക്കിള്‍ ഓടിച്ചയാള്‍ ഗുരുതര പരിക്കോടെ ആശുപത്രിയിലുമാണ്. റോഡ് നിയമങ്ങള്‍ പരിപാലിക്കുന്നതിനിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും, ഗാര്‍ഡ അംഗങ്ങള്‍ നേരിടുന്ന അപകടങ്ങള്‍ … Read more