ഡോണഗലിലെ പള്ളി തീപിടിത്തത്തിൽ നശിച്ചത് അട്ടിമറിയല്ലെന്ന് ഗാർഡ

കൗണ്ടി ഡോണഗലിലെ ജനകീയമായ പള്ളി തീപിടിത്തത്തില്‍ നശിച്ച സംഭവം അട്ടിമറിയല്ലെന്ന് ഗാര്‍ഡ. ഏപ്രില്‍ 21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് Gaoth Dobhair-ലെ St Mary’s Church-ന് തീപിടിച്ചത്. രാവിലെ 4 മണിയോടെയുണ്ടായ തീപിടിത്തത്തില്‍ പള്ളി പൂര്‍ണ്ണമായും നശിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഗാര്‍ഡ, തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്നാണ് നിലവിലെ നിഗമനം എന്ന് അറിയിച്ചു. സാങ്കേതിക പരിശോധന നടത്തിയ ശേഷമാണ് പ്രതികരണം. അതേസമയം പള്ളി പുനര്‍നിര്‍മ്മിക്കുമെന്ന് Gweedore ഇടവക വ്യക്തമാക്കിയിരുന്നു. ഇതിനുള്ളപണം കണ്ടെത്തുന്നതിനായുള്ള GoFundMe കാംപെയിന്‍ ഇതിനകം 120,000 യൂറോ കണ്ടെത്തിയിട്ടുണ്ട്. … Read more

കോർക്കിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ

കോര്‍ക്കില്‍ കൗമാരക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. ഇക്കഴിഞ്ഞ മാര്‍ച്ച് 29-ന് Macroom-ല്‍ ഹോട്ടലിലെ ജിമ്മിലേയ്ക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ ഹോട്ടല്‍ കോറിഡോറില്‍ വച്ച് പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഭയപ്പെട്ട് പോയതായും, പൊതുജനങ്ങള്‍ പ്രതിയെ തിരിച്ചറിയാന്‍ എന്തെങ്കിലും വിവരം നല്‍കി സഹായിക്കണമെന്നും Macroom ഗാര്‍ഡ സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ Anthony Harrington അഭ്യര്‍ത്ഥിച്ചു. സംഭവത്തെ പറ്റിയും, പ്രതിയെ പറ്റിയുമുള്ള വിവരണം: സംഭവം നടന്നത് മാര്‍ച്ച് 29, 2024 ഹോട്ടല്‍ ജിമ്മിലേയ്ക്ക് നടന്നുപോകുകയായിരുന്ന … Read more

അയർലണ്ടിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു; വംശീയ വിദ്വേഷം ഒന്നാം സ്ഥാനത്ത്, രണ്ടാമത് രാജ്യവിരുദ്ധത

അയര്‍ലണ്ടില്‍ വിദ്വേഷകുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതായി ഗാര്‍ഡ. 2024-ല്‍ വിദ്വേഷവുമായി ബന്ധപ്പെട്ട് ആകെ 732 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023-ല്‍ 696 കേസുകളായിരുന്നു എന്നും, 4% വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും ഗാര്‍ഡ വ്യക്തമാക്കുന്നു. 2021-ല്‍ ഉണ്ടായിരുന്നത് ഇത്തരം 483 കേസുകളായിരുന്നു. പോയ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഇത്തരം കേസുകളില്‍ 592 എണ്ണം വിദ്വേഷകുറ്റകൃത്യങ്ങളും, 84 എണ്ണം വിദ്വേഷവുമായി ബന്ധപ്പെട്ടവയുമാണ്. വിവേചനം പ്രേരണയാകുന്ന കുറ്റകൃത്യങ്ങളായാണ് ഇവയെ കണക്കാക്കുന്നത്. വംശീയമായ കുറ്റകൃത്യങ്ങളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഗാര്‍ഡ വ്യക്തമാക്കുന്നു. … Read more

ഡബ്ലിനിൽ നിന്നും തട്ടിയെടുത്ത കാറുമായി കൊള്ള; ഒരാൾ പിടിയിൽ

ഡബ്ലിനിലും വിക്ക്‌ലോയിലുമായി കാര്‍ തട്ടിയെടുക്കുകയും, കൊളള നടത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ശനിയാഴ്ച വൈകുന്നേരം 7.45-ഓടെയാണ് ഡബ്ലിന്‍ 12-ലെ Walkinstown-ലുള്ള St. Peter’s Road-ല്‍ നിന്നും ഒരു കാര്‍ തട്ടിയെടുത്തതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. ഡ്രൈവറായ സ്ത്രീയെ ഭീഷണിപ്പെടുത്തി പുറത്തറക്കിയ അക്രമി കറുത്ത Nissan Quasquai കാറുമായി കടന്നുകളയുകയായിരുന്നു. പിന്നീട് 8.15-ഓടെ Bray-ലെ Dublin Road-ല്‍ കൊള്ള നടത്തിയതായും ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചു. കടയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ പ്രതി മദ്യക്കുപ്പികളുമായി കടന്നുകളയുകയായിരുന്നു. 8.45-ന് കൗണ്ടി വിക്ക്‌ലോയിലെ … Read more

ഡബ്ലിനിൽ ഗാർഡയുടെ ഊർജ്ജിത പരിശോധന: 41 വാഹനങ്ങളും, മയക്കുമരുന്നും, പണവും പിടിച്ചെടുത്തു

ഡബ്ലിനില്‍ ഗാര്‍ഡ നടത്തിയ പരിശോധനകളില്‍ 75,000 യൂറോയും, മയക്കുമരുന്നുകളും, 41 വാഹനങ്ങളും പിടിച്ചെടുത്തു. വ്യാഴാഴ്ചയാണ് ഡബ്ലിന്‍ മെട്രോ പൊളിറ്റന്‍ റീജിയനിലെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള 20 വീടുകളില്‍ ഗാര്‍ഡ പരിശോധനകള്‍ നടത്തിയത്. കഞ്ചാവ്, കൊക്കെയ്ന്‍, ഹെറോയിന്‍, കെറ്റാമൈന്‍, അല്‍പ്രസോലം ടാബ്ലറ്റുകള്‍ മുതലായവ പിടിച്ചെടുത്ത മയക്കുമരുന്നുകളില്‍ പെടുന്നു. നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്ന പേരിലാണ് ഇ-ബൈക്കുകള്‍, സ്‌ക്രാംബ്ലറുകള്‍, ഇ-സ്‌കൂട്ടറുകള്‍ എന്നിങ്ങനെ 41 വാഹനങ്ങള്‍ പിടികൂടിയത്. ഇ-സ്‌കൂട്ടര്‍ മോഷണം സംശയിച്ച് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് നടത്തിയ മറ്റൊരു പരിശോധനയില്‍ കഴിഞ്ഞ വര്‍ഷം … Read more

ഡോണഗലിലെ ബംഗ്ലാവിൽ 60-ലേറെ പ്രായമുള്ളയാൾ മരിച്ച നിലയിൽ; ഒരാൾ അറസ്റ്റിൽ

ഡോണഗലില്‍ 60-ലേറെ പ്രായമുള്ളയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് Killybegs-ലുള്ള Harbour View Drive-ലെ എസ്റ്റേറ്റിലെ ബംഗ്ലാവില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന Eddie Friel എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ ആളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം മരിച്ച Friel-ന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നു. വിവരങ്ങള്‍ താല്‍ക്കാലികമായി പുറത്തുവിട്ടിട്ടില്ല.

ലിമറിക്ക് സിറ്റിയിൽ വീണ്ടും സ്ഫോടകവസ്തു; ആളുകളെ ഒഴിപ്പിച്ചു, സൈന്യം എത്തി നിർവീര്യമാക്കി

ലിമറിക്ക് സിറ്റിയിലെ വീട്ടില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്തെ വീട്ടുകാരെ ഒഴിപ്പിച്ച് ഗാര്‍ഡ. ഇന്ന് പുലര്‍ച്ചെ 2.25-ഓടെയാണ് സംഭവം. തുടര്‍ന്ന് സൈന്യത്തിന്റെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ് എത്തി ഉപകരണം നിര്‍വ്വീര്യമാക്കി. അതേസമയം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ലിമറിക്കില്‍ ഇത് രണ്ടാമത്തെ സംഭവമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച Ballinacurra Weston-ല്‍ ഫയര്‍ബോംബിട്ട് നശിപ്പിച്ച് ഒരു കാറിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി ഇത് നിര്‍വ്വീര്യമാക്കിയിരുന്നു. ഇതിന് സമീപത്തെ വീടിന് നേരെ വെടിവെപ്പും ഉണ്ടായിരുന്നു. Treaty City-യിലെ രണ്ട് … Read more

ഡബ്ലിൻ എയർപോർട്ടിൽ 340,000 യൂറോയുമായി ദമ്പതികൾ പിടിയിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പണവുമായി ദമ്പതികള്‍ പിടിയില്‍. വ്യാഴാഴ്ചയാണ് ഉക്രെയിന്‍ സ്വദേശിനിയും ബിസിനസുകാരിയുമായ Iryna Bandarieva (69), ഭര്‍ത്താവ് Ihor Shandar (60) എന്നിവര്‍ 340,000 യൂറോയുമായി എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 1-ല്‍ പിടിയിലായത്. ഈ പണം അന്താരാഷ്ട്ര കുറ്റവാളി സംഘത്തിന് കൈമാറാന്‍ കൊണ്ടുപോകുകയായിരുന്നു എന്നാണ് ഗാര്‍ഡ സംശയിക്കുന്നത്. പണവുമായി പിടികൂടുന്നതിന് ഒരു ദിവസം മുമ്പാണ് ഇവര്‍ അയര്‍ലണ്ടിലെത്തിയത്. ട്രാവൽ ഏജന്റാണ് പിടിയിലായ Iryna Bandarieva. അറസ്റ്റിലായ ഇവരെ ശനിയാഴ്ച ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി. ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും ജഡ്ജ് … Read more

വെസ്റ്റ് മീത്തിൽ ഇടിച്ചിട്ട കാർ നിർത്താതെ പോയി; ഗാർഡയ്ക്ക് പരിക്ക്

Co Westmeath-ല്‍ ഗാര്‍ഡയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. സംഭവത്തില്‍ പരിക്കേറ്റ ഗാര്‍ഡ ഉദ്യോഗസ്ഥനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ Kinnegad-ല്‍ വച്ചാണ് സംഭവം. പട്രോളിങ്ങിനിടെ സംശയം തോന്നി ഒരു കാറിനെ സമീപിച്ച ഗാര്‍ഡ ഉദ്യോഗസ്ഥനെ ഇടിച്ചിട്ട ശേഷം കാര്‍ വേഗത്തില്‍ ഓടിച്ച് പോകുകയായിരുന്നു. പരിക്കേറ്റ ഗാര്‍ഡയെ Midlands Regional Hospital Mullingar-ല്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു.

വെക്സ്ഫോർഡിലെ വീട്ടിൽ സംശയകരമായ ഉപകരണം സൈന്യമെത്തി നിർവീര്യമാക്കി; ഒരാൾ അറസ്റ്റിൽ

വെക്‌സ്‌ഫോര്‍ഡ് ടൗണിലെ വീട്ടില്‍ സംശയകരമായ ഉപകരണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി സംശയാസ്പദമായ ഉപകരണം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധം തീര്‍ക്കുകയും, Army Explosive Ordnance Disposal (EOD) സംഘം എത്തി പരിശോധന നടത്തുകയും ചെയ്തത്. സംഘം ഉപകരണം നിര്‍വ്വീര്യമാക്കുകയും ചെയ്തു. 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ സംഭവസ്ഥലത്ത് നിന്നു തന്നെ അറസ്റ്റ് ചെയ്തു. Offences Against the State Act, 1939 സെക്ഷന്‍ 30 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.