ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ചനിലയിൽ
ജോർജിയയിലെ ഒരു റിസോർട്ടിൽ 12 ഇന്ത്യക്കാരെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം പുരോഗമിക്കുന്നു. പ്രാഥമിക പരിശോധനയിൽ മരണത്തിന് കാരണം വിഷവാതകം എന്ന നിഗമനത്തിലാണ് അധികൃതർ. രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് 12 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി കിടപ്പു മുറികള്‍ക്കടുത്ത് വൈദ്യുതി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇതിൽനിന്നുള്ള പുക ശ്വസിച്ചാകാം മരണമെന്നാണ് അനുമാനം. മരിച്ച 12 പേരും ഇന്ത്യൻ റെസ്റ്റോറന്റിലെ ജീവനക്കാരായിരുന്ന ഇന്ത്യൻ പൗരന്മാരാണെന്ന് ടിബിലിസിയിലെ ഇന്ത്യയൻ എംബസി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനുള്ള … Read more