കന്യാസ്ത്രീകളുടെ അറസ്റ്റ്: ശക്തമായ പ്രതിഷേധം രേഖപെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ട്
ഡബ്ലിൻ: ഛത്തീസ്ഗഡിൽ കള്ളകേസിൽ കുടുക്കി രണ്ട് കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച സംഭവത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ട് പ്രതിഷേധം രേഖപ്പെടുത്തി. കന്യാസ്ത്രീകളെ അടിയന്തിരമായി മോചിപ്പിക്കണമെന്നും, കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു അധികാരികളോട് ആവശ്യപ്പെട്ടു. വാർത്ത: റോണി കുരിശിങ്കൽ പറമ്പിൽ