ട്വന്റി 20 വേൾഡ്കപ്പ്: അയർലണ്ടിന്റെ സൂപ്പർ 8 മോഹങ്ങൾ മഴ മുടക്കി, മത്സരം ഉപേക്ഷിച്ചതോടെ ഓസ്ട്രേലിയയും പുറത്തേക്ക്

ട്വന്റി 20 വേൾഡ് കപ്പിലെ ഇന്നത്തെ മത്സരം മഴ മുടക്കിയതോടെ അയർലണ്ടും, കരുത്തന്മാരായ ഓസ്‌ട്രേലിയയും സൂപ്പർ 8 കാണാതെ ടൂർണമെന്റിനു പുറത്തേക്ക്. സിംബാബ്‌വെയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അയർലണ്ടിന് ഇനിയും മുന്നോട്ട് പോകാൻ സാധിച്ചേനെ. മഴ നിർത്താതെ പെയ്തതോടെ ടോസ് പോലും ഇടാതെയാണ് ശ്രീലങ്കയിലെ പല്ലക്കെലെയിൽ നടക്കാനിരുന്ന മത്സരം ഉപേക്ഷിച്ചത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ അപ്രതീക്ഷിതമായി ശ്രീലങ്കയോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടതാണ് ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായത്. അതിന് മുമ്പത്തെ മത്സരം സിംബാബ്‌വെയോടും തോറ്റിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ അയർലണ്ടും സിംബാബ്‌വെയും ഓരോ … Read more