‘ഹെൽമെറ്റ് മസ്റ്റ് ആണ്’; കേരളാ പൊലീസിന്റെ വീഡിയോയ്ക്ക് ദുൽഖർ സൽമാന്റെ കമന്റ് വൈറൽ
റോഡ് സുരക്ഷയെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ഭാഗമായി കേരളാ പൊലീസ് പങ്കുവച്ച വീഡിയോയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കമന്റ് വൈറല്‍. ദുല്‍ഖറും, കല്യാണിയും അഭിനയിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലെ ഒരു സീന്‍ ‘ദുല്‍ഖര്‍ സല്‍മാന്‍ കമന്റ് ചെയ്യുവോ…’ എന്ന ക്യാപ്ഷനോടെയാണ് കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ങ്ങളൊക്കെ ന്ത് ചങ്കുകളാ.. പോയി വിളിച്ചോണ്ട് വന്ന് കമന്റ് ചെയ്യിപ്പിക്ക്’ എന്നും കേരള പൊലീസ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. പിന്നാലെ ദുല്‍ഖറിന്റെ കമന്റും വന്നു. … Read more



