നിറമുള്ള കാഴ്ചയായി പ്രൈഡ് പരേഡ്; മഴയെ അവഗണിച്ചും ഡബ്ലിനിൽ എത്തിയത് ആയിരങ്ങൾ

ഡബ്ലിന്‍ നഗരത്തില്‍ നടന്ന പ്രൈഡ് ഡേ സെലിബ്രേഷന് ശക്തമായ മഴയെ അവഗണിച്ചും എത്തിയത് ആയിരക്കണക്കിന് പേര്‍. തലസ്ഥാനനഗരിയില്‍ നടക്കുന്ന പ്രൈഡ് മാര്‍ച്ചിന്റെ 50-ആം വാര്‍ഷികം കൂടിയായ ഇന്നലെ O’Connell Street-ല്‍ നിന്നും Merrion Square-ലേയ്ക്കാണ് മാര്‍ച്ച് നടന്നത്. 1974-ലായിരുന്നു നഗരത്തിലെ ആദ്യ പ്രൈഡ് മാര്‍ച്ച് നടന്നത്. Merrion Square-ല്‍ തയ്യാറാക്കിയ പ്രൈഡ് വില്ലേജില്‍ സംഗീതപരിപാടികളും, ഭക്ഷണവിതരണവും, മറ്റ് ആഘോഷപരിപാടികളുമായി ഇത്തവണത്തെ പ്രൈഡ് മാര്‍ച്ച് നിറമുള്ള കാഴ്ചയായി. എല്‍ജിബിടിക്യു+ ചാരിറ്റി സംഘടനയായ Belong To ആയിരുന്നു ഇത്തവണ മാര്‍ച്ചിലെ … Read more

താൻ സ്വവർഗാനുരാഗി ആണെന്ന് വെളിപ്പെടുത്തി ഐറിഷ് മന്ത്രി ജാക്ക് ചേംബേഴ്സ്

താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് ക്യാബിനറ്റ് മന്ത്രി ജാക്ക് ചേമ്പേഴ്സ് തന്‍റെ സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തി.  തന്‍റെ സ്വകാര്യജീവിതത്തെ കുറിച്ച് തുറന്ന് പറയാന്‍ പലപ്പോഴും തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ തന്നോട് തന്നെ സത്യസന്ധത പുലര്‍ത്തേണ്ടത്‌ അനിവാര്യമായ ഒന്നാണെന്നും Fianna Fail ടിഡി പ്രസ്താവിച്ചു. 2024 ആരംഭത്തില്‍ താന്‍ കുറച്ച് വത്യസ്തമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് എന്ന മുഖവുരയോടെയാണ്‌ ഇന്‍സ്റ്റഗ്രാമില്‍ ജാക്ക് തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. തന്‍റെ വ്യക്തി ജീവിതത്തിലും പൊതുസേവന രംഗത്തും സത്യസന്ധമായി ഇരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ തന്നെ ഞാന്‍ … Read more