ലോകത്തെ ഏറ്റവും വിദ്യാർത്ഥിസൗഹൃദമായ നഗരങ്ങളിൽ ഗോൾവേയും, കോർക്കും, ഡബ്ലിനും

ലോകത്തെ ഏറ്റവും വിദ്യാര്‍ത്ഥിസൗഹൃദമായ 50 നഗരങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിലെ മൂന്ന് ഇടങ്ങള്‍. TheCampusAdvisor.com പുറത്തുവിട്ട പട്ടികയില്‍ ഗോള്‍വേ, കോര്‍ക്ക്, ഡബ്ലിന്‍ എന്നീ നഗരങ്ങളാണ് അയര്‍ലണ്ടില്‍ നിന്നും ഇടംപിടിച്ചത്. പട്ടികയില്‍ 5-ല്‍ 4.47 പോയിന്റ് നേടിയ ഗോള്‍വേ ഏഴാം സ്ഥാനമാണ് കരസ്ഥമാക്കിയത്. ആദ്യ പത്തിലുള്ള ഏക ഐറിഷ് നഗരവും ഗോള്‍വേയാണ്. പട്ടികയില്‍ 4.24 പോയിന്റോടെ കോര്‍ക്ക് 22-ആം സ്ഥാനം നേടിയപ്പോള്‍, 3.96 പോയിന്റോടെ ഡബ്ലിന്‍ 38-ആം സ്ഥാനത്താണ്. പട്ടികയില്‍ ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ ആണ് ഒന്നാം സ്ഥാനത്ത്. ബെര്‍ലിന്‍ … Read more

ഒ.ഐ.സി.സി ഓസ്ട്രേലിയ നാഷണൽ കമ്മിറ്റി യോഗം സംഘടിപ്പിച്ചു

സിഡ്നി: ഒ.ഐ.സി.സി ഓസ്ട്രേലിയ നാഷണല്‍ കമ്മറ്റിയുടെ ആദ്യ എക്‌സിക്യൂട്ടിവ് യോഗം ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചു. നാഷണല്‍ ഓര്‍ഗനൈസര്‍ ജിന്‍സണ്‍ കുരിയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള ആശംസകള്‍ അര്‍പ്പിച്ചു. ഒ.ഐ.സി.സി ഗ്ലോബല്‍കമ്മിറ്റി ചെയര്‍മാനായി കുമ്പളത്ത് ശങ്കരപ്പിള്ള ചുമതലയേറ്റതിന് ശേഷം, കേരളാ പ്രദേശ് കോണ്‍‌ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം പ്രഖ്യാപിച്ച പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി ഒ.ഐ.സി.സി ഓസ്ട്രേലിയയുടെ സംഘടനാ സംവിധാനം സജീവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. തുടര്‍ന്ന് നടന്ന പി.ടി തോമസ് അനുസ്മരണത്തില്‍ … Read more

ഓ.ഐ.സി.സി ഓസ്ട്രേലിയ: ജിന്‍സണ്‍ കുരിയന്‍ നാഷ്​ണല്‍ ഓര്‍ഗനൈസര്‍

തിരുവനന്തപുരം: ഒ.ഐ.സി.സി ഓസ്ട്രേലിയ പുനഃസംഘടിപ്പിക്കുന്നതിന്‍റ ഭാഗമായി ജിന്‍സണ്‍ കുരിയനെ​ നാഷ്​ണല്‍ ഓര്‍ഗനൈസറായും​, ബൈജു ഇലഞ്ഞിക്കുടിയെ ജനറല്‍ കണ്‍വീനറായും നിയമിച്ചു. കേരളാ പ്രദേശ് കോണ്‍‌ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ളയാണ്​ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്​. ഗ്ലോബല്‍​ കമ്മറ്റിയുടെ അംഗീകാരത്തോടെ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ അഡ്​ഹോക്ക് കമ്മിറ്റികളും, വിപുലമായ മെംമ്പര്‍ഷിപ്പ് ക്യാംമ്പെയ്​​നും നാഷ്​ണല്‍ ഓര്‍ഗനൈസര്‍ ജിന്‍സണ്‍ കുരിയന്‍റെ​ നേതൃ​ത്വ​ത്തിലുള്ള കമ്മിറ്റി സംഘടിപ്പിക്കുമെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള​ അറിയിച്ചു. വിവിധ സ്ഥ​ലങ്ങളിലെ കണ്‍വീനര്‍മാരായി … Read more

പുറത്തിറങ്ങി രണ്ട് മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞ് ഹ്യുണ്ടായുടെ ഇലക്ട്രിക് കാർ Ioniq 5; ടെസ്ലയുടെ അപ്രമാദിത്വത്തിന് അവസാനമോ?

പുറത്തിറക്കി വെറും രണ്ട് മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്ന് ഹ്യുണ്ടായുടെ പുതിയ ഇലക്ട്രിക് കാറായ Ioniq 5. ടെസ്ലയുടെ ഇലക്ട്രിക് കാറുകളോട് കിടപിടിക്കാനായി കാലങ്ങളായി ശ്രമം നടത്തിവരുന്ന ഹ്യുണ്ടായ്, തങ്ങളുടെ സകലപരിശ്രമങ്ങല്‍ക്കുമൊടുവിലാണ് Ioniq 5-നെ വിപണിയില്‍ അവതരിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ വിപണിയില്‍ കഴിഞ്ഞ ദിവസം വില്‍പ്പനയ്‌ക്കെത്തിച്ച കാര്‍ വെറും രണ്ട് മണിക്കൂറിനുള്ളില്‍ ഒരെണ്ണം പോലും ശേഷിക്കാതെ വിറ്റഴിഞ്ഞുവെന്നത് ഇലക്ട്രിക് വാഹനമേഖലയില്‍ പുത്തനൊരു ഗിയര്‍മാറ്റം തന്നെ ഹ്യുണ്ടായ് നടത്തിയെന്നതിന് തെളിവാണ്. 170 കാറുകളാണ് വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നത്. ഇവ കൂടാതെ 70 പേര്‍ കാര്‍ … Read more

ഇന്ത്യയുടെ കോവിഷീൽഡിന് ഓസ്‌ട്രേലിയയുടെ അംഗീകാരം; വാക്സിൻ എടുത്തവരെ പ്രവേശിപ്പിക്കും

ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഓസ്‌ട്രേലിയയുടെ അംഗീകാരം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിമാനസര്‍വീസ് പുനരാരംഭിക്കുന്ന മുറയ്ക്ക് കോവിഷീല്‍ഡ് കുത്തിവെപ്പ് എടുത്തവര്‍ക്ക് വാക്‌സിനേറ്റ് ചെയ്തവര്‍ എന്ന നിലയില്‍ രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുമെന്നും ഓസ്‌ട്രേലിയ വ്യക്തമാക്കി. അടുത്ത മാസത്തോടെ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. മലയാളികള്‍ അടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി, പഠന ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയയിലുണ്ട്. വിമാനസര്‍വീസ് നിര്‍ത്തലാക്കിയതോടെ ഏറെപ്പേര്‍ തിരികെ പോകാനാകാതെ ഇന്ത്യയില്‍ തന്നെയാണ്. പലരും ഉന്നതപഠനത്തിനായി വിസയ്ക്ക് അപേക്ഷിച്ചിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ വലിയ ആശ്വാസമാണ് ഓസ്‌ട്രേലിയയുടെ ഈ … Read more

പൊക്കമില്ലായ്മക്കിത്ര പൊക്കമോ

‘എന്നെയൊന്ന് കൊന്നു തരാമോ?, ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയർ താ ഞാൻ ജീവിതം അവസാനിപ്പിക്കാം..’ ആ പൈതലിൻ്റെ നോവും ഏങ്ങലും കണ്ട് ലോകം തല താഴ്ത്തുന്നു. പൊക്കം കുറഞ്ഞവരെ അപമാനിക്കുന്നവർക്കിത്ര പൊക്കമോ… ഓസ്ട്രേലിയയിലെ പള്ളിക്കൂടത്തിൽ പൊക്കക്കുറവിൻ്റെ പേരിൽ സഹപാഠികളാൽ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒൻപത് വയസുകാരനാണ്, അമ്മക്ക് മുന്നിൽ ഹൃദയം തകർന്ന് പൊട്ടിക്കരയുന്നത്… സ്വന്തം മകനു മുന്നിൽ പിടിച്ചു നിൽക്കാൻ പെടാപ്പാടുപെടുന്ന അമ്മയും… വീഡിയോ കണ്ട് കരഞ്ഞ് ലോകവും മനസാക്ഷിയും…! പുച്ഛം ഒരു പൊതു പ്രതിഭാസമാണെന്ന് … Read more

ആസ്‌ട്രേലിയയെ ആകെ വിഴുങ്ങുന്ന കാട്ടുതീ…

നാലുമാസം പിന്നിട്ട് ഓസ്‌ട്രേലിയയിലെ  കാട്ടുതീ സർവതും നശോത്മുഖമായി മുന്നേറുകയാണ്. നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല, 17 മനുഷ്യജീവനുകൾ പൊലിയുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കാട്ടുതീയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന കണക്കുകൾ പരിശോധിച്ചാൽ, കാട്ടുതീയിൽ അകപ്പെട്ട മൃഗങ്ങളുടെ എണ്ണമാണ്. 50 കോടിയോളം മൃഗങ്ങളാണ് ഇതുവരെ ചത്തൊടുങ്ങിയത്. ഇതിൽ ആസ്‌ട്രേലിയയിൽ മാത്രം കണ്ടുവരുന്ന കങ്കാരുക്കളും അടങ്ങുന്നു എന്നതാണ് മറ്റൊരു യാഥാർഥ്യം. മാത്രമല്ല, ആവാസ വ്യവസ്ഥയുട ഭാഗമായ മരങ്ങളും ചെടികളും മറ്റു … Read more

പുതുവർഷം പൊടിപൊടിക്കുമ്പോൾ ഓസ്‌ട്രേലിയയിൽ ചില ഭാഗങ്ങൾ കത്തിയെരിയുന്നു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളിൽ കാട്ടു തീ വീണ്ടും വ്യാപകം. സൗത്ത് വെയില്‍സ്, വിക്ടോറിയ പ്രവിശ്യകളില്‍ തീ പടർന്നു പിടിക്കുന്നത് വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായി. തീ അണയ്ക്കാൻ സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്. വിക്ടോറിയയിലെ മാല്ലകൂട്ടയില്‍ 4000 പേര്‍ തീരപ്രദേശത്ത് അഭയം തേടി. ന്യൂ സൗത്ത് വെയില്‍സില്‍ രണ്ട് മരണം സ്ഥിരീകരിച്ചതോടെ കാട്ടുതീയില്‍ ഇതുവരെയുണ്ടായ മരണം 12 ആയി. വിക്ടോറിയയില്‍ നാല് പേരേയും ന്യൂ സൗത്ത് വെയില്‍സില്‍ ഒരാളേയും കാണാതായിട്ടുണ്ട്. സൈനിക ഹെലികോപ്റ്ററുകളും കപ്പലുകളും അയയ്ക്കാനുള്ള വിക്ടോറിയ ഗവണ്‍മെന്റിന്റെ … Read more

കാട്ടുതീ ഭീഷണി ഒഴിയാതെ ഓസ്ട്രേലിയ; ദേശീയോദ്ധ്യാനങ്ങളും, വന്യജീവി സങ്കേതങ്ങളും കത്തി നശിക്കുന്നു

സിഡ്‌നി: മാസങ്ങളായി തുടരുന്ന കാട്ടു തീയിൽ വെന്തുരുകി ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ ഏതാണ്ടെല്ലാം സംസ്ഥാനങ്ങളെയും കാട്ടുതീ ബാധിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിലെ ഏതാണ്ടെല്ലാം സംസ്ഥാനങ്ങളെയും ബാധിച്ചിരിക്കുകയാണ്. ദേശീയ ഉദ്യാനങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാട്ടുതീയില്‍ നശിക്കുകയോ ഭീഷണിയിലാവുകയോ ചെയ്‍തു. തിങ്കളാഴ്‍ച ഓസ്ട്രേലിയയിലാകമാനം രേഖപ്പെടുത്തിയ ശരാശരി താപനില 40 ഡിഗ്രി സെല്‍ഷ്യസാണ്. ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നത്. ന്യൂ സൗത്ത് വെയില്‍സിലായിരുന്നു കാട്ടുതീ ആദ്യം പടര്‍ന്നുപിടിച്ചത്. എന്നാല്‍ ഇപ്പോള്‍ അത് രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലേക്കും പടര്‍ന്നിരിക്കുകയാണ്. വിക്റ്റോറിയ സംസ്ഥാനത്താണ് കഴിഞ്ഞ ദിവസം … Read more

ചൂടിൽ വെന്തുരുകി ഓസ്‌ട്രേലിയ; ന്യൂവെയിൽസിൽ അടിയന്തരാവസ്ഥ തുടരുന്നു

ന്യൂവെയ്ൽസ്: രണ്ടുമാസമായി തുടരുന്ന കാട്ടുതീ നിയന്ത്രിക്കാൻ കഴിയാത്തത് ഓസ്‌ട്രേലിയയിൽ ഉഷ്‍ണതരംഗത്തിന് കാരണമായി. കഴിഞ്ഞ ദിവസം റെക്കോര്‍ഡ് ചൂടാണ് ഓസ്ട്രേലിയയില്‍ പലയിടത്തും അനുഭവപ്പെട്ടത്. ന്യൂ സൗത്ത് വെയില്‍സിലാണ് താപനില ഏറ്റവും ഉയര്‍ന്നത്. ബുധനാഴ്‍ച രേഖപ്പെടുത്തിയത് 41.9 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. അഞ്ച് വര്‍ഷത്തിനടയിലെ ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ ഒരാഴ്‍ചയായി ഓസ്ട്രേലിയ അനുഭവിക്കുന്നത്. ഇപ്പോഴും നൂറിലധികം ഇടങ്ങളിലെ കാട്ടുതീ അണയ്ക്കാന്‍ അഗ്നിരക്ഷാസേന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂ സൗത്ത് വെയില്‍സിലാണ് കൂടുതല്‍ സ്ഥലങ്ങളില്‍ കാട്ടുതീ പടര്‍ന്നത്. ന്യൂ സൗത്ത് വെയില്‍സില്‍ ഏഴ് … Read more