കവിത: പെൺമക്കൾ (പ്രസാദ് കെ. ഐസക്)
വീടിന്നാകെ പ്രകാശം പരത്തുന്ന, പൊൻവിളക്കാണു പെണ്മക്കളെന്നും അച്ഛന്റെ കണ്മണിയാണ് മകളെന്നും, അമ്മയ്ക്ക് നല്ലൊരു കൂട്ടുകാരി പൊന്നുപോൽ നോക്കുക പെൺമക്കളെ, കെട്ടിച്ചയക്കാൻ ധൃതിവേണ്ട വിദ്യ നൽകീടുക വേണ്ടുവോളം, ലക്ഷ്യങ്ങൾ നേടാൻ തുണയേകുക അച്ഛനും അമ്മയും ഏറെ കൊതിച്ചിടും, മക്കൾതൻ കല്യാണമൊന്നുകാണാൻ ഭാരമൊഴിവാക്കി സ്വസ്ഥമായീടുവാൻ, മക്കളെ കെട്ടിച്ചയച്ചിടല്ലേ കല്യാണമല്ല നിൻ ജീവിതലക്ഷ്യമെന്നെന്നും പഠിപ്പിക്ക പെണ്മക്കളെ സമ്പത്തുനോക്കി കല്യാണം നടത്തല്ലേ, സ്വത്തിനേക്കാൾ മുഖ്യം സൽസ്വഭാവം സ്ത്രീധനമോഹവുമായ് വരുന്നോരെ, തുരത്തുക തെല്ലും മടിച്ചിടാതെ കല്യാണനാളവൾ വീടുവിട്ടീടുമ്പോൾ, വീടുറങ്ങീടുമെന്നേക്കുമായി അച്ഛന്റെ നെഞ്ചുപിടഞ്ഞിടുമന്നേരം, അണപൊട്ടും അമ്മതൻ … Read more