അയർലണ്ടിൽ ഭക്ഷ്യവസ്തുക്കളുടെ വില രണ്ട് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ; ഉത്സവ സീസണിൽ വില ഏറും

അയര്‍ലണ്ടിലെ ഭക്ഷ്യവസ്തുക്കളുടെ വില രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍. Worldpanel by Numerator പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, നിലവില്‍ രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 6.5% ആണ്. 2023 ഡിസംബറിന് ശേഷം വിലക്കയറ്റം ഇത്രയും വര്‍ദ്ധിക്കുന്നത് ഇതാദ്യമാണ്. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചതും, ഹാലോവീന്‍ അടുത്തിരിക്കുന്നതും, ഉത്സകാലം വൈകാതെ ആരംഭിക്കും എന്നതുമാണ് ഭക്ഷ്യവസ്തുക്കളുടെ വില ഉയരാന്‍ കാരണമായിരിക്കുന്നതെന്നാണ് നിഗമനം. ഈയിടെ അവതരിപ്പിച്ച ബജറ്റും ആളുകളുടെ ചെലവ് വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഒറ്റത്തവണ സഹായപദ്ധതികളായ എനര്‍ജി … Read more

അയർലണ്ടിലെ ഒരു വർഷത്തിനിടെയുള്ള വിലക്കയറ്റം 2.8%: ഭക്ഷണ പാനീയങ്ങൾക്ക് വില കൂടി, ഫർണിച്ചർ വില കുറഞ്ഞു

അയര്‍ലണ്ടില്‍ ഉപഭോക്തൃച്ചെലവ് (consumer prices) വീണ്ടും കൂടി. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ വിലക്കയറ്റം 2.7% ആയി ഉയര്‍ന്നുവെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 2.0% ആയിരുന്നു. 2024 മാര്‍ച്ചിന് ശേഷം വാര്‍ഷിക വിലക്കയറ്റം ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്. ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴിച്ചുള്ള നിത്യോപയോഗസാധനങ്ങളുടെ വില (Consumer Price Index -CPI) സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 2.8% ആണ് ഉയര്‍ന്നത്. ഭക്ഷണം, നോണ്‍ … Read more

അയർലണ്ടിൽ നിത്യോപയോഗ സാധനങ്ങൾക്ക് 23% വരെ വിലക്കുറവ് പ്രഖ്യാപിച്ച് Aldi

അയര്‍ലണ്ടില്‍ ഒരുപിടി നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് പ്രശസ്ത സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Aldi. ജനങ്ങളുടെ പല നിത്യോപയോഗ സാധനങ്ങള്‍ക്കും 23% വരെ വില കുറച്ചതായി കമ്പനി അറിയിച്ചു. അടുത്തയാഴ്ച സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ പ്രിയ ഭക്ഷണങ്ങളായ Crumbed Lean Ham, Sliced Chicken/Turkey, Tube It Fromage Frais, Sandwich Thins, Kids Smoothies മുതലായവയ്ക്ക് വില കുറച്ചിട്ടുണ്ട്. Protein Puddings and Mousses, Irish Lean Beef Burgers, Free Range Chicken Fillets, … Read more