നടൻ റേ സ്റ്റീവൻസൺ അന്തരിച്ചു; RRR-ലൂടെ ഇന്ത്യയിലും പ്രശസ്തൻ
RRR സിനിമയിലൂടെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനായ നടന്‍ റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു. ഇറ്റലിയില്‍ ഒരു സിനിമാ ചിത്രീകരണത്തിനിടെ ആരോഗ്യം മോശമായ അദ്ദേഹം ആശുപത്രിയില്‍ വച്ച് ഞായറാഴ്ചയാണ് അന്തരിച്ചത്. 58 വയസായിരുന്നു. വടക്കന്‍ അയര്‍ലണ്ടില്‍ ജനിച്ച സ്റ്റീവന്‍സണിന്റെ കുടുംബം, അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് തന്നെ ഇംഗ്ലണ്ടിലേയ്ക്ക് താമസം മാറിയിരുന്നു. 1998-ല്‍ പുറത്തിറങ്ങിയ ദി തിയറി ഓഫ് ഫ്‌ളൈറ്റ് ആണ് ആദ്യ സിനിമ. കിങ് ആര്‍തര്‍, ദി പണിഷര്‍; വാര്‍ സോണ്‍, ദി ത്രീ മസ്‌കറ്റിയേഴ്‌സ്, ഡൈവര്‍ജന്റ്, കില്‍ ദി ഐറിഷ്മാന്‍, … Read more