കേരളത്തിൽ വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന 14-കാരൻ മരിച്ചു

കേരളത്തിൽ വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 14-കാരൻ ഇന്ന് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ കുട്ടിക്ക് ഈ മാസം 10നാണു പനി ബാധിച്ചത്. പല ആശുപത്രികളിലും കാണിച്ച ശേഷം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 10.50ഓടെ ഹൃദയാഘാധമുണ്ടായി 11.30ഓടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്‍കാരം നിപ പ്രോട്ടോക്കോൾ പ്രകാരം നടത്തും. കുട്ടിയുടെ മാതാപിതാക്കളും … Read more