അയർലണ്ട് മലയാളിയായ എഴുത്തുകാരി ദിവ്യ ജോൺ ജോസിന്റെ ‘പുതുമൊഴി’ പ്രകാശനം ചെയ്തു

അയര്‍ലണ്ട് മലയാളിയായ ദിവ്യ ജോണ്‍ ജോസിന്റെ പുസ്തകമായ ‘പുതുമൊഴി,’ കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ച് പ്രകാശനം ചെയ്തു. എഴുത്തുകാരിയായ സി.എസ് ചന്ദ്രികയില്‍ നിന്നും സാഹിത്യകാരനും, തിരക്കഥാകൃത്തുമായ വിനോയ് തോമസ് പുസ്തകം ഏറ്റുവാങ്ങി. സാഹിത്യരംഗത്തെ പ്രശസ്തരായ ഉണ്ണി ആര്‍, വി.എച്ച് നിഷാദ്, ആസിഫ് കൂരിയാട് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ തങ്ങളുടെ പ്രതിഭ കൊണ്ട് മലയാളികളുടെ മനസിനെ തൊട്ട 25 എഴുത്തുകാരെയും, അവരുടെ രചനകളെയുമാണ് ‘പുതുമൊഴി’ എന്ന പുസ്തകത്തിലൂടെ പ്രവാസി മലയാളിയായ ദിവ്യ … Read more

കളമശ്ശേരിയിൽ നടന്ന സ്ഫോടനം ആസൂത്രിതം; പൊട്ടിത്തെറിച്ചത് ടിഫിൻ ബോംബ്; എൻഐഎ രംഗത്ത്

കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. രാവിലെ 9.40-ഓടെ നടന്ന സ്‌ഫോടനം ടിഫിന്‍ ബോക്‌സില്‍ സ്ഥാപിച്ച ബോംബ് ഉപയോഗിച്ചായിരുന്നുവെന്നും, IED (Improvised Explosive Device) ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും, 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 2,400-ഓളം പേര്‍ പങ്കെടുത്ത് നടക്കുന്ന യഹോവസാക്ഷികളുടെ മേഖലാ സംഗമത്തിനിടെ നടന്ന സ്‌ഫോടനം ഭീകരാക്രമണമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ആസൂത്രിതമായ ആക്രമണമാണെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍ … Read more

കേരളത്തിൽ ഏഴ് ദിവസത്തിൽ താഴെ സന്ദർശനത്തിനെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ വേണ്ട

തിരുവനന്തപുരം: കേരളത്തില്‍ ഏഴ് ദിവസത്തിന് താഴെ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ചെറിയ കാലയളവിലെ സന്ദര്‍ശനങ്ങള്‍ക്കും, അത്യാവശ്യ സന്ദര്‍ശനങ്ങള്‍ക്കുമായി കേരളത്തിലെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ നിയന്ത്രണം കാരണം അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ഇതോടെ അവസാനമാകുകയാണ്. അതേസമയം എല്ലാ പ്രവാസികളും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധനകള്‍ നടത്തണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ നിലവില്‍ ഒമിക്രോണ്‍ തരംഗമാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും ഫെബ്രുവരി ആദ്യ ആഴ്ചയ്ക്ക് ശേഷം ഇതിന്റെ രൂക്ഷത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.