ഡബ്ലിൻ മലയാളി പ്രകാശ് കുമാർ നിര്യാതനായി

ഡബ്ലിനിൽ താമസിക്കുന്ന പാലക്കാട് തോളന്നൂർ പൂളക്കാപ്പറമ്പിൽ പ്രകാശ്കുമാർ നിര്യാതനായി. 54 വയസ്സായിരുന്നു. സ്ട്രോക്ക് വന്നതിനെ തുടർന്ന് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സ്ഥിരീകരിച്ചത്. ഡബ്ലിൻ കാർപെന്റെഴ്സ് ടൗണിൽ താമസിക്കുന്ന പ്രകാശിന്റെ കുടുംബം ഒരു വർഷം മുമ്പാണ് അയർലൻഡിൽ എത്തിയത്. ANOVA നേഴ്സിങ് ഹോമിൽ കേറ്ററിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഷീബ ഡബ്ലിൻ ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലെ നഴ്സ് ആണ്. മാളവിക, മിഥുൻ എന്നിവരാണ് മക്കൾ. പ്രകാശിന്റെ സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

ലൂക്കനിലെ സ്മിതയുടെ പിതാവ് നിര്യാതനായി

ഡബ്ലിന്‍: ലൂക്കനിലെ സ്മിതയുടെ പിതാവ് പുലിക്കുന്നേൽ ജി. കൃഷ്ണൻകുട്ടി (73) നിര്യാതനായി. സംസ്‌കാരം ജൂൺ 25 ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ: ലളിത. മക്കള്‍: സ്മിത (അയർലണ്ട്), സരിത (എറണാകുളം). മരുമക്കള്‍: ഷിജിമോൻ (അയർലണ്ട്), ശ്രീജിത്ത്‌ (എറണാകുളം)

ഓസ്ക്കാർ ട്രാവൽസ് മാനേജിങ് ഡയറക്ടർ വിനോദ് പിള്ളയുടെ ഭാര്യാ പിതാവ് അന്തരിച്ചു

ഭരണിക്കാവ്: 25 വർഷമായി അയർലണ്ടിൽ പ്രവർത്തിക്കുന്ന ഓസ്ക്കാർ ട്രാവൽസ് മാനേജിങ് ഡയറക്ടറും, കേരള ഹൌസ് സ്ഥാപക കോ-ഓർഡിനേറ്റർമാരിൽഒരാളും, സാമൂഹ്യ പ്രവർത്തകനുമായ വിനോദ് പിള്ളയുടെ ഭാര്യ രേണുവിന്റെ പിതാവ് വിജയൻ പിള്ള (84) അന്തരിച്ചു. റിട്ട.കൃഷിവകുപ്പ് ഓഫീസർ ആണ്. പ്രഭ കുമാരിയാണ് ഭാര്യ. മക്കൾ: റാണി, രേണു. മരുമക്കൾ: ബിജുരാജ്, വിനോദ്. ആലപ്പുഴ ജില്ലയിൽ ഭരണിക്കാവിനടുത്ത് കറ്റാനം, പ്രതിഭയാണ് വീട്. സംസ്കാരം പിന്നീട്.

ഡബ്ലിനിൽ അന്തരിച്ച സാം ചെറിയാൻ തറയിലിന്റെ സംസ്കാരം തിങ്കളാഴ്ച

ഡബ്ലിനിൽ അന്തരിച്ച സാം ചെറിയാൻ തറയിലിന്റെ സംസ്കാരം തിങ്കളാഴ്ച. മെയ്‌ 12-നായിരുന്നു ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ സാമിന്റെ വിയോഗം. സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. മെയ്‌ 15 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ 7 മണി വരെ Glasnevin-ലെ Our Lady Victories Catholic Church-ൽ (D09 Y925) ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കും. മെയ്‌ 18 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 3.30 വരെ Rathmines- ലെ St. … Read more

അയർലണ്ട് മലയാളി സാം ചെറിയാൻ നിര്യാതനായി

അയര്‍ലണ്ട് മലയാളിയായ സാം ചെറിയാന്‍ തറയില്‍ (50) നിര്യാതനായി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു വിയോഗം. സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. പ്രവാസികള്‍ക്കിടയില്‍ മികച്ച ക്രിക്കറ്റ് കളിക്കാരനായി അറിയപ്പെട്ടിരുന്ന സാം 18 വര്‍ഷം മുമ്പാണ് അയര്‍ലണ്ടിലെത്തുന്നത്. ഫിന്‍ഗ്ലാസില്‍ താമസിച്ചുവരികയായിരുന്ന അദ്ദേഹം വിവിധ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

അയർലണ്ട് മലയാളികളുടെ മകൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു

വീട്ടിലെ സ്വിമ്മിങ് പൂളില്‍ വീണ് അയര്‍ലണ്ട് സ്വദേശികളുടെ കുഞ്ഞ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി ലിജോ-ലീന ദമ്പതികളുടെ മകനായ രണ്ട് വയസുകാരന്‍ ജോര്‍ജ്ജ് സക്കറിയ ആണ് മരിച്ചത്. അയര്‍ലണ്ടിലെ കില്‍ഡെയറിലുള്ള Athy-യില്‍ താമസിക്കുന്ന കുടുംബം ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സംസ്‌കാരം നാളെ (ഞായറാഴ്ച) ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ചന്ദനപ്പള്ളി വലിയ പള്ളിയില്‍ (St. George Orthodox Church) നടക്കും.

സ്‌പൈസ് വില്ലേജ് ഇന്ത്യൻ റെസ്റ്റോറന്റ് ഡയറക്ടർ ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ പിതാവ് നിര്യാതനായി

അയർലണ്ടിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ സ്‌പൈസ് വില്ലേജിന്റെ ഡയറക്ടറും ലൂക്കൻ മലയാളി ക്ലബ്‌ എക്സിക്യൂട്ടീവ് അംഗവുമായ ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ പിതാവ് ജോസ് വർക്കി തെങ്ങുംപള്ളിൽ (77) അന്തരിച്ചു. ഡബ്ലിനിൽ സി എൻ എം ആയ റീത്ത ഇമ്മാനുവേൽ മരുമകളാണ്. സംസ്കാരം മാർച്ച് 24, തിങ്കളാഴ്ച രാവിലെ 10.30ന് വണ്ണപ്പുറം മാർ സ്ലീവാ ടൗൺ ചർച്ചിൽ നടക്കും.

പോര്‍ട്ട്‌ലീഷിലെ ജോണ്‍സണ്‍ ജോസഫിന്റെ പിതാവ് വി.പി ജോസ് നിര്യാതനായി

ഡബ്ലിന്‍: പോര്‍ട്ട്‌ലീഷിലെ ജോണ്‍സണ്‍ ജോസഫിന്റെ പിതാവ് അങ്കമാലി കാഞ്ഞൂര്‍ പാറപ്പുറം വെളുത്തേപ്പിള്ളി വി.പി.ജോസ് (68) നിര്യാതനായി. സംസ്‌കാരം മാര്‍ച്ച് 19 ബുധനാഴ്ച്ച വൈകുന്നേരം അഞ്ചിന് പാറപ്പുറം സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍. ഭാര്യ ചിന്നമ്മ. മക്കള്‍: ജോസ്മി (കാനഡ), ജോയ്‌സി (എറണാകുളം), ജോണ്‍സണ്‍ (പോര്‍ട്ട്‌ലീഷ്, അയര്‍ലന്‍ഡ്). മരുമക്കള്‍: ബിജോയ് (കാനഡ), വിനു (എറണാകുളം), ലിജ (പോര്‍ട്ട്‌ലീഷ്, അയര്‍ലന്‍ഡ്).

സ്ലൈഗോയിലെ രശ്മിയുടെ പിതാവ് കെ.വി വർക്കി നിര്യാതനായി; സംസ്കാരം നടത്തി

പെരുമ്പാവൂർ: സ്ലൈഗോയിലെ രശ്മി വർക്കിയുടെ (ക്ലിനിക്കൽ നേഴ്സ് മാനേജർ ,സെൻറ് ജോൺസ് ഹോസ്പിറ്റൽ, സ്ലൈഗോ) പിതാവ് കൊറ്റിക്കൽ കെ.വിവർക്കി (76) നിര്യാതനായി. റിട്ടയേർഡ് അധ്യാപകനായിരുന്നു. സംസ്കാരം മാർച്ച്‌ 13 വ്യാഴാഴ്ച 2 മണിക്ക് കുറുപ്പംപടി സെൻറ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ നടത്തപ്പെട്ടു. ഭാര്യ: മേരി സി.പി. മറ്റു മക്കൾ: പരേതയായ രമ്യ കെ.വി, രേഖ അനീഷ്, രേഷ്മ ബിജിൽ.

വർക്കി ദേവസിയുടെ ഭൗതികശരീര പൊതുദർശനം നവംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ

അയർലണ്ടിൽ ഇന്നലെ അന്തരിച്ച (27 നവംബർ 2024) കോഴിക്കാടൻ വർക്കി ദേവസിയുടെ ഭൗതികശരീരം പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നു. നവംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3 മണി വരെ, ദ്രോഹടയ്ക്ക് സമീപമുള്ള റ്റുള്ളിയാലൻ പാരിഷ് സെൻററിൽ (A92 RY73) ആണ് പൊതുദർശനം ഒരുക്കുന്നത്. ദ്രോഹടയ്ക്ക് സമീപം ബെറ്റിസ് ടൗണിൽ സ്ഥിരതാമസമാക്കിയിരുന്ന വർക്കി ദേവസി ദീർഘകാലമായി രോഗശയ്യയിൽ ആയിരുന്നു. നാട്ടിൽ നെടുമ്പാശ്ശേരിക്ക് അടുത്ത് കാഞ്ഞൂർ സ്വദേശിയാണ്. സംസ്കാരം പിന്നീട് നാട്ടിൽ കാഞ്ഞൂർ സെൻറ് മേരീസ് … Read more