സ്ലൈഗോയിലെ ആൽബർട്ടിന്റെ പിതാവ് പോണാട്ട് മൈക്കിൾ കുര്യാക്കോസ് നിര്യാതനായി; സംസ്‍കാരം കണ്ണൂരിൽ നടത്തി

സ്ലൈഗോ, അയർലൻഡ് /കണ്ണൂർ : സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സും, ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ പബിക് റിലേഷൻഷിപ് ഓഫീസർ , സ്ലൈഗോ ടൈറ്റൻസ് ക്രിക്കറ്റ് ക്ലബ് മാനേജർ തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്ന ആൽബർട്ട് കുര്യാക്കോസിന്റെ പിതാവ് പോണാട്ട് കുര്യാക്കോസ് നിര്യാതനായി. സംസ്‍കാരം ജൂൺ 12 ബുധനാഴ്ച പരേതന്റെ മാതൃ ഇടവക ആയ കണ്ണൂരിലെ മേലേചൊവ്വയിലുള്ള സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ദേവാലയത്തിൽ ഉച്ചക്ക് നടത്തി.തലശ്ശേരി അതിരൂപത മുൻ വികാർ ജനറലായിരുന്ന ഫാ.എബ്രഹാം പോണാട്ട് മുഖ്യ കാർമികത്വം … Read more

കോർക്കിൽ താമസിക്കുന്ന ഷൈൻ യോഹന്നാൻ പണിക്കർ (46) നിര്യാതനായി

കോർക്ക് : കൗണ്ടി കോർക്കിലെ ഷൈൻ യോഹന്നാൻ പണിക്കർ (46) നിര്യാതനായി. കോർക്ക് ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്. കറ്റാനം വാത്തള്ളൂർ പീടികയിൽ വീട്ടിൽ ജിൻസി ഷൈൻ പണിക്കർ ആണ് ഭാര്യ. ജോഹാൻ ഷൈൻ പണിക്കർ (16), ജെഫി ഷൈൻ പണിക്കർ (13), ജെയ്ഡൻ ഷൈൻ പണിക്കർ (7) എന്നിവർ മക്കൾ. കാന്‍സര്‍ രോഗബാധത്തെ തുടര്‍ന്ന് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഷൈൻ ഇന്ന് രാവിലെ (12/06/24) മേരിമോൺഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് നിര്യാതനായത്. … Read more

കോർക്കിലെ വീട്ടിൽ സ്ത്രീ മരിച്ച നിലയിൽ; മൃതദേഹത്തിന് ഒരു വർഷത്തെ പഴക്കം

കോര്‍ക്ക് നഗരത്തിലെ വീട്ടില്‍ സ്ത്രീ മരിച്ച നിലയില്‍. Joyce O’Mahony എന്ന സ്ത്രീയെയാണ് ചൊവ്വാഴ്ച Lough പ്രദേശത്തെ Brookfield Lawn-ലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം 60-ലേറെ പ്രായമുള്ള ഇവരുടെ മൃതദേഹത്തിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ പിതാവ് 2010-ലും, മാതാവ് 2021-ലും മരണപ്പെട്ടിരുന്നു. വീട്ടിലെ സാധനങ്ങളുടെയും മറ്റും സ്ഥിതി കണക്കാക്കിയതില്‍ നിന്നും 2022-ല്‍ എപ്പോഴോ ആയിരുന്നു Joyce മരണം എന്നാണ് നിഗമനം. ഇവരുടെ വീടിന് സമീപം പെസ്റ്റ് കണ്‍ട്രോളിന് എത്തിയ സംഘമാണ് … Read more

വിശ്വാസ് ഫുഡ്സ് ഉടമ ബിജുവിന്റെ മാതാവ് റോസമ്മ ജോസഫ് നിര്യാതയായി

വിശ്വാസ് ഫുഡ്‌സ് ഉടമ ബിജുവിന്റെ മാതാവ് റോസമ്മ ജോസഫ് (84) നിര്യാതയായി. ഭൗതികദേഹം ഏപ്രില്‍ 25 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്. സംസ്‌കാരം ഏപ്രില്‍ 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.45-ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മാര്‍ത്ത്മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ വച്ച് നടക്കും.

അയർലണ്ടിൽ നിര്യാതനായ ഡിലൻ സിനോയിയുടെ സംസ്കാരം ഏപ്രിൽ 19-ന് ഡബ്ലിനിൽ; പൊതുദർശനം 18 വ്യാഴം 1 മണി മുതൽ

ഡബ്ലിന്‍: കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ നിര്യാതനായ ഡിലന്‍ സിനോയി (10) യുടെ സംസ്കാരം ഏപ്രില്‍ 19 വെള്ളിയാഴ്ച്ച ഡബ്ലിനില്‍ നടക്കും. വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ഡബ്ലിന്‍ ബാലിമണിലുള്ള St. Joseph’s Church, St. Pappin’s Parish (D11 Y732) (https://maps.app.goo.gl/xJsXMqwNWLMm98Y86?g_st=iw) ദേവാലയത്തില്‍ സീറോ മലബാര്‍ ക്രമത്തിലുള്ള സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുകയും, തുടര്‍ന്ന് Balgriffin Extension Cemetery-യില്‍ (D17C6770) സംസ്കാരം നടത്തപ്പെടുകയും ചെയ്യും. ഡിലന്‍ സിനോയിക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ നാളെ ഏപ്രില്‍ 18 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1 … Read more

മുൻ ഇന്ത്യൻ ബാസ്കറ്റ് ബോൾ താരം ബോബിറ്റ് മാത്യു അന്തരിച്ചു

ഇന്ത്യയുടെ ദേശീയ ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന ബോബിറ്റ് മാത്യു അന്തരിച്ചു. കണ്ണൂര്‍ കക്കാടുള്ള ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ച മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. അയര്‍ലണ്ട് മലയാളിയായ ടിന്റുവാണ് ഭാര്യ. 1990-കളുടെ അവസാനത്തിലും, 2000-ന്റെ തുടക്കത്തിലും ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകളില്‍ ആക്രമണോത്സുകമായ മത്സരം കാഴ്ചവെച്ച് ശ്രദ്ധ നേടിയ കളിക്കാരനായിരുന്നു ബോബിറ്റ്. 2000-ല്‍ തലശ്ശേരിയില്‍ നടന്ന കേരളാ സ്‌റ്റേറ്റ് സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ മികച്ച കളിക്കാരനുള്ള പി.എസ് വിശ്വപ്പന്‍ സ്വര്‍ണ്ണമെഡലും നേടി. കേരളത്തിന്റെ ക്യാപ്റ്റനായും ടീമിനെ നയിച്ചു. ചെറുപ്പത്തില്‍ നാട്ടില്‍ ബാസ്‌കറ്റ് … Read more

മുൻ ഐറിഷ് പ്രധാനമന്ത്രി John Bruton അന്തരിച്ചു

മുന്‍ ഐറിഷ് പ്രധാനമന്ത്രി John Bruton അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായ അദ്ദേഹത്തിന് 76 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ഡബ്ലിനിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ Finola. മക്കള്‍ Matthew, Juliana, Emily, Mary- Elizabeth. 1990 മുതല്‍ 2001 വരെ Fine Gael നേതാവായിരുന്ന Bruton, 1994 മുതല്‍ 1997 വരെ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായിരുന്നു. ലേബര്‍ പാര്‍ട്ടി, ഡെമോക്രാറ്റിക് ലെഫ്റ്റ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ ‘മഴവില്‍ സഖ്യം’ രൂപീകരിച്ചായിരുന്നു Bruton സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. വെറും 22-ആം … Read more