ഐറിഷ് പാർലമെന്റിനു മുന്നിൽ കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധം; പ്രധാന വാതിൽ അടച്ചു

അയര്‍ലണ്ടിലെ പാര്‍ലമെന്റ് മന്ദിരമായ Leinster House-ന് മുന്നില്‍ കുടിയേറ്റവിരുദ്ധരുടെ പ്രതിഷേധം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതിഷേധത്തെത്തുടര്‍ന്ന് കെട്ടിടത്തിന് പുറത്തുള്ള Molesworth Street അടയ്ക്കുകയും, ടിഡിമാര്‍, ജോലിക്കാര്‍ എന്നിവരടക്കമുള്ളവര്‍ക്ക് കുറച്ച് നേരത്തേയ്ക്ക് പ്രധാന വാതിലിലൂടെ പുറത്ത് കടക്കാന്‍ സാധിക്കാതെ വരികയും ചെയ്തത്. ‘Traitors!’, ‘Get them out!’ ‘Cowards!’ മുതലായ ആക്രോശങ്ങളും പ്രതിഷേധക്കാരില്‍ ചിലര്‍ നടത്തി. പലരും ഐറിഷ് പതാകകളും കൈയിലേന്തിയിരുന്നു. ഡബ്ലിനിലെ O’Connell Street-ല്‍ നിന്നുമാണ് പ്രതിഷേധ പ്രകടനമാരംഭിച്ചത്. നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട Michelle … Read more