അയർലണ്ടിലെ ജനങ്ങൾ ഏറ്റവുമധികം വിശ്വസിക്കുന്നത് സ്വതന്ത്ര സ്ഥാനാർത്ഥികളെ; സർവേ ഫലം പുറത്ത്
അയര്‍ലണ്ടില്‍ കൗണ്‍സില്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകള്‍ അടുത്തതിന് പിന്നാലെയുള്ള ജനാഭിപ്രായ വോട്ടെടുപ്പില്‍ താഴേയ്ക്ക് വീണ് Sinn Fein. ഏറ്റവും പുതിയ Sunday Independent/Ireland Thinks സര്‍വേ പ്രകാരം അയര്‍ലണ്ടിലെ 22% ജനങ്ങളുടെ പിന്തുണയാണ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടിക്കുള്ളത്. സൈമണ്‍ ഹാരിസ് നേതൃസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ജനപിന്തുണയില്‍ വലിയ നേട്ടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന Fine Gael-നും 22% പേരുടെ പിന്തുണയാണുള്ളത്. മുന്‍ സര്‍വേയെക്കാള്‍ 3 പോയിന്റ് വര്‍ദ്ധിച്ച് Sinn Fein-ന് സമാനമായ പിന്തുണയാണ് ഇത്തവണ Fine Gael … Read more