പണമില്ല: അയർലണ്ടിൽ മക്കൾക്ക് നൽകാനായി സ്വന്തം ഭക്ഷണം ഉപേക്ഷിച്ച് 41% രക്ഷിതാക്കൾ

ജീവിതച്ചെലവ് കുതിച്ചുയര്‍ന്ന അയര്‍ലണ്ടില്‍ തങ്ങളുടെ മക്കള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 41% രക്ഷിതാക്കളും ചിലപ്പോഴെല്ലാം സ്വന്തം ഭക്ഷണം ഒഴിവാക്കുകയോ, അളവ് കുറയ്ക്കുകയോ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. കുട്ടികളുടെ ചാരിറ്റി സംഘടനയായ Barnardos നടത്തിയ Food Insecurity Research 2023 സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 2022-ല്‍ ഇങ്ങനെ ചെയ്തവരുടെ എണ്ണം 29% ആയിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. 1,000 പേര്‍ പങ്കെടുത്ത് കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടത്തിയ സര്‍വേയില്‍, കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും പണം … Read more