സസ്പെൻസിന് വിട; ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാതറിൻ കോനോളിയെ പിന്തുണയ്ക്കുമെന്ന് Sinn Fein

ഒടുവില്‍ സസ്‌പെന്‍സിന് വിരാമമിട്ടുകൊണ്ട് ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കാതറിന്‍ കോനോളിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി Sinn Fein. മറ്റ് പ്രമുഖ പാര്‍ട്ടികളെല്ലാം തന്നെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയോ, നിലവിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണയറിക്കുകയോ ചെയ്തിരുന്നുവെങ്കിലും രാജ്യത്തെ പ്രധാന പ്രതിപക്ഷമായ Sinn Fein ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തതയൊന്നും നല്‍കിയിരുന്നില്ല. ഇന്നലെ നടന്ന പാര്‍ട്ടി യോഗത്തിന് ശേഷമാണ് നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് ആണ് കോനോളിക്ക് പിന്തുണ നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി വ്യക്തമാക്കിയത്. കോനോളിക്ക് പിന്തുണ നല്‍കുന്നതിന് പുറമെ പ്രചാരണത്തിനായും, … Read more

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഗ്രീൻ പാർട്ടിയുടെ പിന്തുണ കാതറിൻ കോനോളിക്ക്; Sinn Fein-ന്റെ തീരുമാനം ഇന്നറിയാം

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ Catherine Connolly-ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗ്രീന്‍ പാര്‍ട്ടി. ഇക്കാര്യം വ്യക്തമാക്കി പാര്‍ട്ടി നേതാവ് Roderic O’Gorman, അംഗങ്ങള്‍ക്ക് കത്തയച്ചു. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിന് ശേഷമാണ് തീരുമാനം. ഇതോടെ Social Democrats, Labour, People Before Profit, Greens Party, നിരവധി സ്വതന്ത്ര ടിഡിമാര്‍, സെനറ്റര്‍മാര്‍ എന്നിവരുടെ പിന്തുണയോടെയാണ് Connolly മത്സരരംഗത്തിറങ്ങുന്നത്. Connolly-യുടെ ഓദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണം തിങ്കളാഴ്ച ആരംഭിക്കും. ഗാസയിലെ വംശഹത്യയ്‌ക്കെതിരെ ശക്തമായ പ്രതികരിച്ചതും, കാലാവസ്ഥാ … Read more

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 24-ന്

അയര്‍ലണ്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 24-ന്. തദ്ദേശവകുപ്പ് മന്ത്രി ജെയിംസ് ബ്രൗണ്‍ ആണ് ഇത് സംബന്ധിച്ച് ഇന്നലെ പ്രഖ്യാപനം നടത്തിയത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 10 മണി വരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബര്‍ 5-ന് രാവിലെ 10 മണി മുതല്‍ സെപ്റ്റംബര്‍ 24-ന് ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസരമുള്ളത്. ഐറിഷ് പൗരത്വമുള്ള, 18 വയസ് പൂര്‍ത്തിയായ ആര്‍ക്കും ഇലക്ടേഴ്‌സ് രജിസ്റ്ററില്‍ പേരുണ്ടെങ്കില്‍ വോട്ട് രേഖപ്പെടുത്താവുന്നതാണ്. നിലവില്‍ ഏകദേശം 3.6 … Read more

മുൻ GAA ഫുട്ബോൾ മാനേജരായ Jim Gavin-നെ പ്രസിഡന്റ്‌ സ്ഥാനാർഥിയായി നിർദ്ദേശിച്ച് Fianna Fail നേതാവ് മീഹോൾ മാർട്ടിൻ

മുൻ GAA ഫുട്ബോൾ മാനേജരായ Jim Gavin- നെ പ്രസിഡന്റ്‌ സ്ഥാനാർഥിയായി നിർദ്ദേശിച്ച് Fianna Fail പാർട്ടി നേതാവും, പ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിൻ. താൻ മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് Gavin ഭരണകക്ഷിയായ Fianna Fail- ന് കത്തെഴുതിയതായി ശനിയാഴ്ച വാർത്തകൾ പുറത്തു വന്നിരുന്നു. Gavin ഏറെ മൂല്യങ്ങൾ ഉള്ള, പ്രസിഡന്റ്‌ സ്ഥാനത്തിന് യോഗ്യനായ ആളാണെന്നും, അസാധാരണ വ്യക്തിത്വവും , വൈദഗ്ദ്ധ്യവും ഉള്ള ആളാണെന്നും മാർട്ടിൻ പറഞ്ഞു. സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടിയുടേത് ആണെന്നും, എന്നാൽ താൻ … Read more

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും Mairead McGuinness പിന്മാറി; തെരെഞ്ഞെടുപ്പ് കൂടുതൽ അനിശ്ചിതത്വത്തിലേയ്ക്ക്

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നതായി Mairead McGuinness. Fine Gael പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന Mairead McGuinness, ആരോഗ്യപരമായ കാരണങ്ങളാലാണ് താന്‍ പിന്മാറുന്നത് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇതോടെ കൂടുതല്‍ പ്രവചനാതീതമായി. കഴിഞ്ഞയാഴ്ച തനിക്ക് ആശുപത്രിവാസം വേണ്ടിവന്നുവെന്നും, അതിന് ശേഷമാണ് പിന്മാറ്റം എന്ന ബുദ്ധിമുട്ടുള്ള തീരുമാനം എടുക്കേണ്ടിവന്നതെന്നും McGuinness പ്രസ്താവനയില്‍ അറിയിച്ചു. നിലവിലെ ആരോഗ്യം വച്ച് തനിക്ക് പ്രചാരണങ്ങളിലും മറ്റും പങ്കെടുക്കാന്‍ സാധിക്കില്ലെന്നും മുന്‍ MEP-യും, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറും ആയിരുന്ന … Read more

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഭിപ്രായ സർവേയിൽ Mairead McGuinness ബഹുദൂരം മുന്നിൽ, Conor McGregor-ന് തിരിച്ചടി

അയര്‍ലണ്ടില്‍ ഈ വരുന്ന നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ പുറത്ത്. മുന്‍ ഇയു കമ്മീഷണറായിരുന്ന Mairead McGuinness ആണ് അഭിപ്രായവോട്ടെടുപ്പില്‍ മുന്നില്‍ നില്‍ക്കുന്നത്. മുന്‍ Fine Gael എംഇപി കൂടിയായ McGuinness-ന് വോട്ട് ചെയ്യുമെന്ന് 27% ജനങ്ങളാണ് ഏറ്റവും പുതിയ Sunday Independent/Ireland Thinks സര്‍വേയോട് പ്രതികരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ സാധ്യതയുള്ള ഒമ്പത് ആളുകളുടെ പേര് ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. അതേസമയം ലൈംഗികാതിക്രമക്കേസില്‍ സിവില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച യുഎഫ്‌സി … Read more

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ വർഷം; മത്സരിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മാർട്ടിൻ

താന്‍ ഈ വര്‍ഷത്തെ ഐറിഷ് പ്രസിഡന്റ് മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയും, Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍. പ്രധാനമന്ത്രി എന്ന പദവിയിലിരുന്ന് ഭവനപ്രതിസന്ധി, ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവയില്‍ ശ്രദ്ധയൂന്നാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ മണ്ഡലമായ കോര്‍ക്ക് സൗത്ത് സെന്‍ട്രലിന് പ്രതിനിധീകരിച്ചുകൊണ്ട് പാര്‍ലമെന്റില്‍ ടിഡിയായി കാലയളവ് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ മാര്‍ട്ടിന്‍, പ്രധാനമന്ത്രി പദത്തില്‍ എത്തിയതില്‍ അഭിമാനിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രസിഡന്റായ മൈക്കല്‍ ഡി. ഹിഗ്ഗിന്‍സിന് പകരം ആള്‍ക്ക് വേണ്ടി ഈ വര്‍ഷം അവസാനമാണ് തെരഞ്ഞെടുപ്പ് … Read more

പ്രസിഡന്റ് ഹിഗ്ഗിൻസ് ആശുപത്രി വിട്ടു

ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയിലായിരുന്ന ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ആശുപത്രി വിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു 82-കാരനായ ഹിഗ്ഗിന്‍സിനെ ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ടത് കാരണം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ അദ്ദേഹത്തിന്, ടെസ്റ്റുകളില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. എങ്കിലും മുന്‍കരുതലെന്നോണം ഏഴ് ദിവസം ആശുപത്രിയില്‍ തുര്‍ന്ന പ്രസിഡന്റ് ഇന്നലെ ഓഫിസില്‍ തിരികെയെത്തി. ആശുപത്രിയിലെ ജീവനക്കാരുടെ പരിചരണത്തിന് നന്ദിയറിയിക്കുന്നതായി പ്രസിഡന്റിന്റെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ലിയോ വരദ്കറുമായി … Read more

ദേഹാസ്വാസ്ഥ്യം: ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഈ വാരാന്ത്യം ആശുപത്രിയില്‍ തുടരും. വ്യാഴാഴ്ചയാണ് 82-കാരനായ ഹിഗ്ഗിന്‍സിനെ ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മുന്‍കരുതലെന്നോണമാണ് ഈ വാരാന്ത്യം കൂടി അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം പ്രസിഡന്റിന് പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വൈദ്യസംഘം അറിയിച്ചു. ടെസ്റ്റുകളില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടുമില്ല. അടുത്തയാഴ്ചയോടെ അദ്ദേഹം വസതിയില്‍ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.