കോർക്കിലെ ഗതാഗതക്കുരുക്ക് പകുതിയായി കുറഞ്ഞു; 215 മില്യൺ ചെലവിട്ട Dunkettle Interchange പദ്ധതി ഉദ്‌ഘാടനം ചെയ്ത് മീഹോൾ മാർട്ടിൻ

കോര്‍ക്കുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Dunkettle Interchange ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഔദ്യോഗികമായി ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. കോര്‍ക്ക് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി 215 മില്യണ്‍ യൂറോ ചെലവിട്ടാണ് 10 കി.മീ നീളത്തിലുള്ള ഇന്റര്‍ചേഞ്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോര്‍ക്ക് നഗരത്തില്‍ നിന്നും 5 കി.മീ മാറി സ്ഥിതി ചെയ്യുന്ന പദ്ധതിയില്‍ 18 റോഡ് ലിങ്കുകള്‍, ഏഴ് പുതിയ പാലങ്ങള്‍ എന്നിവയുണ്ട്. കോര്‍ക്ക്-ഡബ്ലിന്‍ M8 മോട്ടോര്‍വേ അടക്കം നാല് ദേശീയപാതകള്‍ ഇവിടെ സംഗമിക്കുന്നു. 2013-ല്‍ പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ച … Read more

അയർലണ്ടിൽ ഈ സർക്കാർ നിർമ്മിച്ചത് 1 ലക്ഷം പുതിയ വീടുകൾ: മീഹോൾ മാർട്ടിൻ

അയര്‍ലണ്ടിലെ ഭവനനിര്‍മ്മാണം വര്‍ഷം 40,000 വരെയായി ഉയര്‍ത്താന്‍ വൈകാതെ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. വീടുകളുടെ നിര്‍മ്മാണം വേഗത്തിലാക്കാനും, ഡിമാന്‍ഡിന് അനുസരിച്ച് വിതരണം നടത്താനും വേണ്ട നടപടികളെല്ലാം മന്ത്രിമാര്‍ എടുക്കുന്നുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. അതേസമയം രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നാണ് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തുന്നത്. കൂടുതല്‍ സോഷ്യല്‍, അഫോര്‍ഡബിള്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സര്‍ക്കാരിന്റെ Housing For All പദ്ധതിയുടെ ഭാഗമായി 2023-ല്‍ 29,000 വീടുകള്‍ നിര്‍മ്മിക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. … Read more

2023 അവസാനത്തോടെ അയർലണ്ടിൽ 1 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തിയാക്കും: മാർട്ടിൻ

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2023 അവസാനത്തോടെ അയര്‍ലണ്ടില്‍ 1 ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ഉപപ്രധാനമമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഭവനപ്രതിസന്ധിയാണെന്നും, കൂടുതല്‍ വീടുകള്‍ ഉണ്ടാക്കുകയും, വാടകയ്ക്ക് നല്‍കുകയും മാത്രമാണ് അതിനുള്ള പ്രതിവിധിയെന്നും തന്റെ പാര്‍ട്ടിയായ Fianna Fail-ന്റെ വാര്‍ഷിക സമ്മേളനത്തില്‍ നേതാവായ മാര്‍ട്ടിന്‍ പറഞ്ഞു. വരുന്ന പൊതു തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കുക താന്‍ തന്നെയാകുമെന്ന് മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭവനപ്രതിസന്ധി വലിയ വെല്ലുവിളിയായി നിലനില്‍ക്കുകയാണെങ്കിലും, … Read more

2024 ബജറ്റ്: അയർലണ്ടിലെ പൊതുഗതാതഗത ടിക്കറ്റ് നിരക്കുകൾ കുറച്ചേക്കും, പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് സൗജന്യ പാഠപുസ്തകങ്ങൾ

ഒക്ടോബറില്‍ അവതരിപ്പിക്കാനിരിക്കുന്ന 2024 ബജറ്റില്‍ ബസ്, ട്രെയിന്‍ എന്നീ പൊതുഗതാഗത സംവിധാനങ്ങളിലെ ടിക്കറ്റ് നിരക്കുകള്‍ കുറച്ചേക്കുമെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ഒപ്പം പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കാനും ബജറ്റ് ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഉയര്‍ന്ന ജീവിതച്ചെലവിന് പരിഹാരം കാണാനായി സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്നും, മുന്‍ ബജറ്റുകളില്‍ ചെയ്തതു പോലെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുസേവനങ്ങള്‍ക്ക് നിരക്ക് കുറയ്‌ക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ മാര്‍ട്ടിന്‍, പൊതുഗതാഗതസംവിധാനങ്ങളിലെ നിരക്ക് കുറയ്ക്കുന്നത് കൂടുതല്‍ പേരെ അതുപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം, അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ … Read more

Sinn Fein-മായി സഖ്യത്തിനില്ല;കാരണം വ്യക്തമാക്കി Fianna Fail നേതാവ് മീഹോൾ മാർട്ടിൻ

Sinn Fein-മായി സഖ്യത്തിലാകില്ലെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രിയും, Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍. ഇരു പാര്‍ട്ടികളും തമ്മില്‍ ‘വലിയ പൊരുത്തക്കേടുകളുണ്ട്’ എന്നും കൗണ്ടി ടിപ്പററിയില്‍ നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പ്രതിപക്ഷമായ Sinn Fein-മായി ഭാവിയില്‍ സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാര്‍ട്ടിന്‍. ഇപ്പോഴത്തെ സര്‍ക്കാരില്‍ Fine Gael-മായി സഖ്യമുണ്ടാക്കിയ Fianna Fail ഭരണകക്ഷിയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ Fianna fail-ന്റെയും Sinn Fein-ന്റെയും ആദര്‍ശങ്ങള്‍ തമ്മില്‍ ഒത്തുപോകുന്നതല്ലെന്ന് പറഞ്ഞ മാര്‍ട്ടിന്‍, Sinn Fein-ന്റെ … Read more

റഷ്യ-ഉക്രെയിൻ യുദ്ധം; അയർലണ്ട് സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയേക്കാമെന്ന് മാർട്ടിൻ

റഷ്യ-ഉക്രെയിന്‍ യുദ്ധത്തിന്റെ അനന്തരഫലമായി അയര്‍ലണ്ട് ഈ വര്‍ഷം സാമ്പത്തികമാന്ദ്യത്തിലേയ്ക്ക് കൂപ്പു കുത്തിയേക്കാമെന്ന ആശങ്ക പങ്കുവച്ച് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. സെന്റ് പാട്രിക്‌സ് ആഘോഷത്തിന്റെ ഭാഗമായി യുഎസിലെത്തിയ മാര്‍ട്ടിന്‍, വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ രാജ്യം പണപ്പെരുപ്പം അനുഭവിക്കുന്നതായും, ഊര്‍ജ്ജവില വര്‍ദ്ധന നേരിടുകയാണെന്നും ചൂണ്ടിക്കാട്ടിയ മാര്‍ട്ടിന്‍, പ്രശ്‌നപരിഹാരത്തിനായി Value Added Tax (VAT) നിയമത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇളവുകള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നതായും പറഞ്ഞു. വാറ്റ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ നിലവിലെ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയ … Read more

കോവിഡ് ബാധ രൂക്ഷം; രാത്രി 8-നു ശേഷം റസ്റ്ററന്റുകൾ, ഇൻഡോർ പരിപാടികൾ പാടില്ല; അയർലണ്ടിലെ പുതിയ നിയന്ത്രണങ്ങൾ ഇപ്രകാരം

അയര്‍ലണ്ടില്‍ കോവിഡ് ബാധ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. പുതിയ കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണ്‍ സാന്നിദ്ധ്യവും വര്‍ദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ National Public Health Emergency Team (Nphet) നിര്‍ദ്ദേശം പരിഗണിച്ചാണ് സര്‍ക്കാര്‍ അധികനിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ക്രിസ്മസ് കാലത്ത് കൂടുതല്‍ സമ്പര്‍ക്കങ്ങളുണ്ടാകുമെന്നത് മുന്നില്‍ക്കണ്ടുകൂടിയാണ് കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിനിരിക്കുന്നത്. ഇന്ന് (ഡിസംബര്‍ 19 ഞായര്‍) മുതല്‍ രാജ്യത്ത് നിലവില്‍ വരുന്ന പുതിയ നിയന്ത്രണങ്ങള്‍ ചുവടെ: ഹോസ്പിറ്റാലിറ്റി മേഖല … Read more

അയർലൻഡിലെ ആരോഗ്യപ്രവർത്തകർക്കുള്ള ബോണസ് പ്രഖ്യാപനം ബജറ്റിൽ ഉൾപ്പെടുത്തില്ല: പ്രധാനമന്ത്രി

അയര്‍ലന്‍ഡിലെ കോവിഡ് പ്രതിരോധത്തില്‍ പങ്കെടുത്ത മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള ബോണസ് ഈ വരുന്ന ബജറ്റില്‍ പ്രഖ്യാപിക്കില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ഇത് ഒരു ‘ബജറ്റ് പ്രശ്‌നം’ അല്ലെന്നും ഡബ്ലിനില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. ബജറ്റ് ദിവസം ബോണസ് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞതിന് കടകവിരുദ്ധമായ കാര്യമാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. ഒറ്റത്തണ നല്‍കപ്പെടുന്ന ധനസഹായം, വാര്‍ഷിക ലീവ് തുടങ്ങിയ രീതികളില്‍ ബോണസ് നല്‍കാനാണ് Public Expenditure Minister Michael McGrath, Finance Minister Paschal … Read more