46 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും രജനികാന്തും ഒന്നിക്കുന്നു; സംവിധാനം ലോകേഷ് എന്നും സൂചന

നീണ്ട 46 വര്‍ഷങ്ങള്‍ക്ക് ശേഷം തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ താരരാജാക്കന്‍മാരായ രജനികാന്തും കമല്‍ഹാസനും ഒന്നിക്കുന്നു. ‘കൂലി’ എന്ന സിനിമക്ക് ശേഷം ഇവര്‍ മറ്റൊരു ചിത്രത്തിനായി ഒരുമിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും, സെപ്റ്റംബര്‍ 6-ന് ദുബായില്‍ നടന്ന സൈമ അവാര്‍ഡ് 2025 പരിപാടിയില്‍ കമല്‍ഹാസന്‍ ആണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ‘നിങ്ങള്‍ എല്ലാവരും ഞങ്ങളുടെ മത്സരത്തെക്കുറിച്ചാണ് ചിന്തിച്ചതും പറഞ്ഞതും. ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരവുമില്ല. ഞങ്ങള്‍ ഒരുമിക്കുന്ന സിനിമ നിര്‍മ്മിക്കാന്‍ ആലോചിച്ചതാണ്. ഇപ്പോള്‍ അത് സംഭവിക്കാന്‍ പോകുന്നു”എന്നായിരുന്നു … Read more