ഓൾ അയർലൻഡ് ‘കൃപാസനം സംഗമം 2025 ‘നോക്ക് തീർഥാടന കേന്ദ്രത്തിൽ വച്ച് നടന്നു
കൃപാസനം അയർലൻഡ് ശാഖയുടെ നേതൃത്വത്തിൽ ‘ഓൾ അയർലൻഡ് രണ്ടാമത് കൃപാസനം സംഗമം’ ഒക്ടോബർ 25ന് നോക്കിൽ വച്ച് നടന്നു. രാവിലെ 11 മണി മുതൽ അഖണ്ഡ ജപമാലയും തുടർന്ന് 3.15ന് വിശുദ്ധ കുർബാനയർപ്പണവും നടന്നു. ഫാ.ബ്രിട്ടസ് കടവുങ്കൽ, ഫാ.ഡിക്സി, ഫാ.ജേക്കബ് മെൻഡസ് എന്നിവർ കാർമ്മികരായിരുന്നു.അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു. കൃപാസനം മാതാവിന്റെ മധ്യസ്ഥതയാൽ ഏവരും അനുഗ്രഹം പ്രാപിച്ച ദിനമായിരുന്നു എന്ന് പരിപാടികൾക്ക് നേതൃത്വം കൊടുത്ത ഫാ.ബ്രിട്ടസ് കടവുങ്കൽ പറഞ്ഞു. കൃപാസനം അയർലൻഡ് ശാഖയുടെ … Read more





