ഡബ്ലിനിൽ സ്പെഷ്യൽ നീഡ്സ് കുട്ടികളുടെ കുടുംബങ്ങൾക്കായി ദ്വിദിന ധ്യാനം 

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ സമാവകാശ പരിരക്ഷ വിഭാഗമായ സ്മൈൽ (SMILE) സംഘടിപ്പിക്കുന്ന ദ്വിദിന ധ്യാനം ഏപ്രിൽ 10, 11 തീയതികളിൽ (വ്യാഴം, വെള്ളി) നടത്തപ്പെടുന്നു. സ്പെഷ്യൽ നീഡ്സ് ഉള്ള കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നടത്തപ്പെടുന്ന പ്രസ്തുത ധ്യാനം രാവിലെ പത്ത് മുതൽ ഉച്ചകഴിഞ്ഞ് രണ്ടുമണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലിസെഷൻ കമ്മീഷൻ ചെയർപേർസണും നവ സുവിശേഷവൽക്കരണത്തിൻ്റെ ഡയറക്ടറുമായ റവ. സി. ആൻ മരിയ എസ്. എച്ച്. ആണ് ധ്യാനം … Read more

ഏപ്രിൽ മാസത്തിലെ മലയാളം കുർബാന 20-ആം തീയതി ഈസ്റ്റർ ഞായറാഴ്ച ഡബ്ലിനിൽ

ഏപ്രിൽ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ലെ Church of Mary Mother of Hope പള്ളിയിൽ ഏപ്രിൽ 20 ഈസ്റ്റർ ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of Hope Pace Crescent Little pace Co Dublin D15X628

Anointing Fire Catholic Ministry (AFCM) ഒരുക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ധ്യാനം ‘Set Apart’ ഡബ്ലിനിൽ

അയർലണ്ടിലെ AFCM Children Ministry-യുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ധ്യാനം ‘SET APART’ ഏപ്രിൽ 24, 25 തീയതികളിൽ ഡബ്ലിനിലെ ക്ലോണിയിലുള്ള Church of Mary, Mother of Hope-ൽ വച്ച് നടത്തപ്പെടുന്നു. 13 മുതൽ 17 വയസ്സ് വരെ ഉള്ള കുട്ടികൾക്കായാണ് ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 24ന് ഉച്ചയ്ക്ക് 12ന് ആരംഭിച്ച് വൈകുന്നേരം 6 വരെയും 25ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയും ആണ് ധ്യാനത്തിന്റെ സമയക്രമം. കുട്ടികൾ വിശുദ്ധിയിലും ദൈവാശ്രയത്തിലും വളർന്നു … Read more

സിസ്റ്റർ ആൻ മരിയ നയിക്കുന്ന ഏകദിന ധ്യാനം നോക്ക് ദേവാലയത്തിൽ

നോക്ക്/അയർലണ്ട്: അയർലണ്ട് സീറോ മലബാർ സഭയുടെ ഗാൽവേ റീജിയൺ ഈസ്റ്ററിനു ഒരുക്കമായി സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. ഏപ്രിൽ 12 ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലുവരെയാണ് ധ്യാനം നടക്കുക. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചിലേഷൻ കമ്മീഷൻ ചെയർപേർസണും നവ സുവിശേഷവൽക്കരണത്തിൻ്റെ ഡയറക്ടറുമായ റവ. സി. ആൻ മരിയ എസ്. എച്ച്. ആണ് ധ്യാനം നയിക്കുക. ഒട്ടനവധി വചന പ്രഘോഷണ വേദികളിലും സാമൂഹിക മാധ്യമങ്ങളിലൂടേയും … Read more

നോക്ക് St. Johns Centre-ൽ ഏകദിന ഈസ്റ്റർ റിട്രീറ്റ് ഏപ്രിൽ 12-ന്

അയർലണ്ടിലെ നോക്കിലുള്ള (Knock) St. Johns Centre-ൽ ഏകദിന ഈസ്റ്റർ റിട്രീറ്റ് ഏപ്രിൽ 12-ന്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ നടക്കുന്ന റിട്രീറ്റ് നയിക്കുന്നത് റവ. സിസ്റ്റർ ആൻ മരിയ ആണ്. റോസാരി, ആത്മീയ പ്രഭാഷണങ്ങൾ, കുമ്പസാരം (മലയാളം & ഇംഗ്ലീഷ്), രോഗികൾക്കായുള്ള പ്രാർത്ഥന, വിശുദ്ധ കുർബാന മുതലായവ അന്നേ ദിവസം നടക്കും. രജിട്രേഷന്: https://forms.gle/Wp6uEai2a91DvAhu5 ഫീസ്: മുതിർന്നവർക്ക് 10 യൂറോ കുട്ടികൾക്ക് (5-11 വയസ്) 5 യൂറോ കൂടുതൽ വിവരങ്ങൾക്ക്: മനോജ്‌ ജേക്കബ് … Read more

ഒരുക്കങ്ങൾ പൂർത്തിയായി; ഡബ്ലിൻ മലബാര്‍ സഭയുടെ നോമ്പ്കാല  ധ്യാനം വെള്ളിയാഴ്ച  ആരംഭിക്കും

ഡബ്ലിൻ: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോമ്പ്കാല ധ്യനം മാർച്ച് 28 വെള്ളിയാഴ്ച  ആരംഭിക്കും.  2025 മാർച്ച് 28, 29, 30 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ  ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ്  (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925)  ഈ വർഷത്തെ ധ്യാനം നടക്കുക. വെള്ളിയാഴ്ച് വൈകിട്ട് അഞ്ച് മുതൽ  ഒൻപത് വരെയും  ശനിയാഴ്ച് ഉച്ചക്ക്  പന്ത്രണ്ട് മുതൽ വൈകിട്ട് … Read more

ഗോൾവേ കേന്ദ്രീകരിച്ച് സി.എസ്. ഐ സഭയുടെ പുതിയ ആരാധനാ കേന്ദ്രം ആരംഭിക്കുന്നു

ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവകയുടെ ക്രിസ്റ്റൽ ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ ഒരു ആരാധനാ കേന്ദ്രം (Worship Center) കൗണ്ടി ഗോൾവേയിൽ ആരംഭിക്കുന്നു. മാർച്ച്‌ 29 ശനിയാഴ്ച 1 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ സംസർഗ്ഗ ആരാധനയ്ക്ക് ഇടവക വികാരി റവ. ജെനു ജോൺ നേതൃത്വം നൽകും. ഗോൾവേയിലും സമീപ കൗണ്ടികളിലുമായി താമസിക്കുന്ന സി. എസ്. ഐ സഭയിലെ അംഗങ്ങളും, ഡബ്ലിൻ ഇടവകയിലെ കമ്മിറ്റി അംഗങ്ങളും ജനങ്ങളും, ഗായക സംഘവും ആരാധനയിൽ പങ്കെടുക്കുന്നതാണ്. ക്രോവെൽ … Read more

നീനയിൽ വി.ഔസേപ്പിതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

നീന (കൗണ്ടി ടിപ്പററി): സാർവത്രിക സഭയുടെയും, തൊഴിലാളികളുടെയും മധ്യസ്ഥനായ വി.ഔസേപ്പിതാവിന്റെ മരണത്തിരുന്നാൾ ശനിയാഴ്ച Nenagh,St.Johns the Baptist Church ,Tyone-ൽ വച്ച് ഭക്തിസാന്ദ്രമായി കൊണ്ടാടി. ഉച്ചയ്ക്ക് 1 മണിക്ക് കുരിശിന്റെ വഴിയോടെ ആരംഭിച്ച്, തുടർന്ന് നൊവേന, ആഘോഷപൂർവമായ തിരുനാൾ കുർബാന, ഊട്ടു നേർച്ച എന്നിവയോടെ തിരുനാൾ കർമ്മങ്ങൾ അവസാനിച്ചു. നീനാ ഇടവകയിലെ വൈദികരായ ഫാ.റെക്സൻ ചുള്ളിക്കൽ, ഫാ.ജോഫിൻ ജോസ് എന്നിവരുടെ കാർമികത്വത്തിലാണ് തിരുനാൾ കർമങ്ങൾ നടന്നത്. വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും പ്രതീകമായ വി.ഔസേപ്പിതാവിന്റെ തിരുനാളിൽ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥതയാൽ … Read more

അയർലണ്ട് സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2025 ജൂൺ 6,7,8 തീയതികളിൽ

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ ഒരുക്കം 2025 ജൂൺ 6,7,8 തീയതികളിൽ (വെള്ളി, ശനി, ഞായർ) നടക്കും. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ കോഴ്സ് റിയാൽട്ടോ സെൻ്റ്. തോമസ് പാസ്റ്ററൽ സെൻ്ററിൽ വച്ചാണു നടത്തപ്പെടുക. ദിവസവും രാവിലെ 9ന് ആരംഭിച്ച് വൈകിട്ട് 5.00ന് അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. ഡബ്ലിൻ … Read more

“മഹാദേവാ ഞാനറിഞ്ഞീലാ” ഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു

മഹാകുംഭമേള നടന്ന 2025-ലെ ശിവരാത്രി ദിനത്തിൽ, ഐറിഷ് മലയാളിയും പത്രപ്രവർത്തകനുമായ കെ.ആർ അനിൽകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ച “മഹാദേവാ ഞാനറിഞ്ഞീലാ” എന്ന് തുടങ്ങുന്ന ഏതാനും വരികൾക്ക് പ്രമുഖ സംഗീതജ്ഞൻ എൻ.യു സഞ്ജയ് ശിവ സംഗീതം നൽകി മനോഹരമായി ആലപിച്ചിരിക്കുന്ന ശിവഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. തിരുനക്കര മഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ദിനത്തിൽ ഭഗവാന് ഒരു ഗാനാർച്ചനയായാണ് സമർപ്പിച്ചിരിക്കുന്നത്. കെ.പി പ്രസാദിന്റെ സംവിധാനത്തിൽ ഒരു അനുഭവകഥയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഗാനത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ജയകൃഷ്ണൻ റെഡ് മൂവീസാണ് നിർവ്വഹിച്ചിരിക്കുന്നത്. തിരുനക്കര … Read more