വൃത്തിഹീനമായ ടോയ്‌ലറ്റ്, പക്ഷിക്കാഷ്ഠവും, എലികളും; അയർലണ്ടിലെ 10 റസ്റ്ററന്റുകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ്

രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി Food Safety Authority of Ireland (FSAI) നടത്തിയ സുരക്ഷാ പരിശോധനയില്‍ 10 സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ്. ഓഗസ്റ്റ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ പലവിധ നിയമലംഘനങ്ങളും, വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഓരോ മാസവും FSAI സമാനമായ പരിശോധനകള്‍ നടത്തി, ആവശ്യമെങ്കില്‍ നടപടികള്‍ കൈക്കൊള്ളാറുണ്ട്. FSAI Act, 1998, European Union (Official Controls in Relation to Food Legislation) Regulations, 2020 തുടങ്ങിയ നിയമങ്ങള്‍ പ്രകാരമാണ് … Read more

വിലക്കയറ്റം താങ്ങാൻ വയ്യ; കോർക്കിലെ Wild Goose റസ്റ്ററന്റ് അടച്ചുപൂട്ടുന്നു

കോര്‍ക്കുകാരുടെ പ്രിയപ്പെട്ട റസ്റ്ററന്റായ Wild Goose അടച്ചുപൂട്ടുന്നു. 22 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് Mallow-യില്‍ സ്ഥിതി ചെയ്യുന്ന റസ്റ്ററന്റ് അടച്ചുപൂട്ടാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നതായി സഹോദരങ്ങളായ ഉടമകള്‍ Jim O’Connell-ഉം, Noel O’Connell-ഉം വ്യക്തമാക്കിയിരിക്കുന്നത്. VAT തുക കൂട്ടിയത് ചെലവ് കൂടാന്‍ കാരണമായെന്നും, സാധനങ്ങളുടെ വിലക്കയറ്റം താങ്ങാവുന്നതിലധികമാണെന്നും ഇവര്‍ പറയുന്നു. പിടിച്ചുനില്‍ക്കണമെങ്കില്‍ ഭക്ഷണത്തിന് വിലകൂട്ടുക മാത്രമേ മാര്‍ഗ്ഗമുള്ളൂ വെന്നും സമൂഹമാധ്യമത്തല്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കിയ ഇവര്‍, അങ്ങനെ വന്നാല്‍ അത് ഉപഭോക്താക്കള്‍ക്ക് അമിതഭാരമാകുമെന്നും, അതൊഴിവാക്കാനാണ് അടച്ചുപൂട്ടലെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്തയെത്തുടര്‍ന്ന് … Read more

അയർലണ്ടിൽ പണപ്പെരുപ്പം കാരണം റസ്റ്ററന്റുകൾക്കും രക്ഷയില്ല; മെയിൻ കോഴ്‌സിന് വില വർദ്ധിപ്പിച്ച് ഉടമ

ചെലവ് വര്‍ദ്ധിച്ചതോടെ മെയിന്‍ കോഴ്‌സ് ഭക്ഷണങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് വെളിപ്പെടുത്തി Co Meath-ലെ റസ്റ്ററന്റ് ഉടമ. Trim-ലെ പ്രശസ്തമായ The Stockhouse Restaurant ഉടമയായ മിക്ക് ഹ്യൂഗ്‌സ് ആണ് തങ്ങളുടെ ദുരവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. ഭക്ഷണം ഉണ്ടാക്കാനുള്ള ചെലവും, ശമ്പളവും 26% വര്‍ദ്ധിച്ചതായാണ് ഹ്യൂഗ്‌സ് പറയുന്നത്. മെയ് 1 മുതല്‍ ഊര്‍ജ്ജവില വര്‍ദ്ധിക്കാനിരിക്കുന്നതിന് മുന്നോടിയായി തന്നെ ഇത്രയും ബാധ്യത തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 20 ലിറ്ററിന്റെ ഒരു ഡ്രം പാചകവാതകത്തിന് 22 മുതല്‍ 32 … Read more