ഡബ്ലിനിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം കലാപമായി; ഗാർഡ വാഹനം തീയിട്ടു, ഒരു ഗാർഡയ്ക്ക് പരിക്ക്, 6 പേർ അറസ്റ്റിൽ

വെസ്റ്റ് ഡബ്ലിനിലെ Saggart-ല്‍ നടന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. ഇന്നലെ നടന്ന സംഭവത്തില്‍ ഒരു ഗാര്‍ഡ ഉദ്യോഗസ്ഥയ്ക്ക് പരിക്കേല്‍ക്കുകയും, ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഗാര്‍ഡയുടെ ഒരു വാഹനം പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിക്കുകയും, ഗാര്‍ഡയ്ക്ക് നേരെ പടക്കവും, കുപ്പികളും എറിയുകയും ഉണ്ടാകുകയും ചെയ്തു. തിങ്കളാഴ്ച പ്രദേശത്ത് ഒരു പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതിനെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത പ്രതിഷേധമാണ് City West-ല്‍ നടന്നത് എന്നാണ് വിവരം. … Read more