ഡബ്ലിൻ നഗരത്തിലെ ആദ്യ ‘സ്കൂൾ സ്ട്രീറ്റ്’ Newbrook Road-ൽ തുറന്നു

ഡബ്ലിന്‍ നഗരത്തിലെ ആദ്യ ‘സ്‌കൂള്‍ സ്ട്രീറ്റ്’ Donaghmede-ലെ Newbrook Road-ല്‍ തുറന്നു. St. Kevin’s JNS, Scoil Cholmcille, Scoil Bhríde, Holy Trinity എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തിലാണ് പദ്ധതി. ഗതാഗതത്തിരക്ക് കുറയ്ക്കാനും, വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാനുമായി, സ്‌കൂളിന് സമീപത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാണ് ‘സ്‌കൂള്‍ സ്ട്രീറ്റ്’ എന്ന് പറയുന്നത്. സ്‌കൂള്‍ സമയം ആരംഭിക്കുന്ന സമയത്തും, അവസാനിക്കുന്ന സമയത്തുമാണ് ഈ നിയന്ത്രണങ്ങള്‍ ഉണ്ടാകുക. സ്‌കൂള്‍ സ്ട്രീറ്റ് ഒരുക്കുന്നതിന്റെ ഭാഗമായി കുട്ടികളെ ഇറക്കാനും കയറ്റാനും രക്ഷിതാക്കള്‍ നടന്നോ, … Read more

അയർലണ്ടിലെ 126,000 കുടുംബങ്ങൾക്ക് ബാക്ക് ടു സ്‌കൂൾ അലവൻസ് ഈയാഴ്ച ലഭിക്കും

രാജ്യത്തെ 126,000 കുടുംബങ്ങള്‍ക്ക് ഈ ആഴ്ച ബാക്ക് ടു സ്‌കൂള്‍ അലവന്‍സ് നല്‍കുമെന്ന് സാമൂഹികസുരക്ഷാവകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ്. ഇതിനായി 47.5 മില്യണ്‍ യൂറോയാണ് വകയിരുത്തിയിരിക്കുന്നത്. സ്‌കൂള്‍ യൂണിഫോം, പാദരക്ഷകള്‍ മുതലായ ചെലവുകള്‍ക്ക് ഈ തുക വിനിയോഗിക്കാം. 4-11 പ്രായക്കാരായ കുട്ടികള്‍ക്ക് 160 യൂറോയും, സെക്കന്‍ഡ് ലെവലിലെ 12 വയസും അതിന് മുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 285 യൂറോയുമാണ് അലവന്‍സായി ലഭിക്കുക. ഇത്തരത്തില്‍ രാജ്യത്തെ 223,050 കുട്ടികള്‍ക്ക് സഹായം ലഭിക്കും. സഹായത്തിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ … Read more