ഡബ്ലിനിലെ സ്‌കൂളിൽ ആക്രമണം: വിദ്യാർഥികൾ ഉൾപ്പെടെ 5 പേർക്ക് കുത്തേറ്റു

ഡബ്ലിൻ സിറ്റി സെന്റർ സ്‌കൂളിൽ വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിൽ പാർനെൽ സ്‌ക്വയർ ഈസ്റ്റിലെ ഒരു സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. ഗാർഡയും അടിയന്തര രക്ഷാ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പാർനെൽ സ്‌ക്വയർ ഈസ്റ്റ് അടച്ചിട്ടിരിക്കുകയാണ്. പ്രതി വിദേശിയാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ഗാർഡ പുറത്തുവിട്ടിട്ടില്ല. രണ്ട് മുതിർന്നവർക്കും മൂന്ന് കുട്ടികൾക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. ആശുപത്രികളിൽ പ്രവേശിപ്പിച്ച ഇവരിൽ ഒരു പെൺകുട്ടിയുടെയും സ്ത്രീയുടെയും … Read more

അയർലണ്ടിലെ പ്രൈമറി സ്‌കൂളുകളിൽ സ്മാർട്ട്ഫോൺ നിരോധനം; നിങ്ങളുടെ അഭിപ്രായം എന്ത്?

അയര്‍ലണ്ടിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിനല്‍കരുതെന്ന് മാതാപിതാക്കള്‍ക്ക് ഉപദേശം. ഇത് സംബന്ധിച്ചുള്ള മെമ്മോ കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി മന്ത്രിസഭയില്‍ അവതരിപ്പിച്ചിരുന്നു. അതേസമയം രാജ്യമെങ്ങുമുള്ള പ്രൈമറി സ്‌കൂളുകളില്‍ ഒറ്റയടിക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കാനല്ല സര്‍ക്കാര്‍ നീക്കം. മറിച്ച് ഓരോ സ്‌കൂളിലെയും കുട്ടികളുടെ മാതാപിതാക്കളുമായി സ്‌കൂള്‍ മാനേജ്‌മെന്റിന് ഇക്കാര്യം ചര്‍ച്ച ചെയ്ത് ഭൂരിപക്ഷാഭിപ്രായമനുസരിച്ച് തീരുമാനമെടുക്കാം. രാജ്യത്തെ പല സ്‌കൂളുകളും ഇപ്പോള്‍ തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കുട്ടികള്‍ സെക്കന്‍ഡറി ക്ലാസുകളിലേയ്ക്ക് കടക്കുംവരെ ഫോണുകള്‍ നല്‍കരുതെന്നാണ് നിര്‍ദ്ദേശം. സൈബര്‍ ബുള്ളിയിങ്, … Read more

അയർലണ്ടിൽ സംഭാവനകൾ നൽകുന്നതിന് രക്ഷിതാക്കളെ നിർബന്ധിക്കാൻ സ്‌കൂളുകൾക്ക് അധികാരമില്ല

സ്വമേധയാ കൊടുക്കുന്ന സംഭാവനകള്‍ (voluntary contribution) നല്‍കുന്നതിന് രക്ഷിതാക്കളെ നിര്‍ബന്ധിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ലെന്ന് വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ സൗജന്യ പുസ്തകവിതരണം നടത്താനുള്ള 53 മില്യണ്‍ യൂറോയുടെ പദ്ധതി പ്രഖ്യാപിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല സ്‌കൂളുകളും സംഭാവനകളുടെ പേരില്‍ വലിയ തുക ആവശ്യപ്പെടുന്നത് രക്ഷിതാക്കല്‍ക്ക് സാമ്പത്തികഭാരമേല്‍പ്പിക്കുന്നതായി പത്രപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഫോളിയുടെ പ്രതികരണം. രാജ്യത്തെ വിദ്യാഭ്യാസനിയമപ്രകാരം സ്‌കൂളുകള്‍ക്ക് ഇത്തരത്തില്‍ സംഭാവന നല്‍കാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ല. ഇത്തരം സംഭാവനകള്‍ പിരിക്കുന്നതില്‍ നിന്നും സ്‌കൂള്‍ … Read more

അയർലണ്ടിലെ സ്‌കൂളുകളിൽ നിന്നും 6 വർഷത്തിനിടെ പുറത്താക്കപ്പെട്ടത് 900 കുട്ടികൾ

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ നിന്നായി പുറത്താക്കപ്പെട്ട കുട്ടികളുടെ എണ്ണം 900 എന്ന് റിപ്പോര്‍ട്ട്. ഇതില്‍ 360 കുട്ടികളും പുറത്താക്കപ്പെട്ടത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ്. 2020 സെപ്റ്റംബറിന് ശേഷം 28 കുട്ടികളാണ് പ്രൈമറി സ്‌കൂളുകളില്‍ നിന്നും പുറത്താക്കപ്പെട്ടത്. ഇത്തരം പുറത്താക്കലുകള്‍ തടയാനായി ചൈല്‍ഡ് ആന്‍ഡി ഫാമിലി ഏജന്‍സിയായ Tusla, കൂടുതല്‍ എജ്യുക്കേഷന്‍ വെല്‍ഫെയര്‍ ഓഫിസര്‍മാരെ നിയമിക്കണമെന്ന് Children’s Rights Alliance ആവശ്യപ്പെട്ടു. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വെല്‍ഫെയര്‍ ഓഫിസര്‍മാരില്ലാത്തത് പ്രശ്‌നം സൃഷ്ടിക്കുന്നതായി സംഘടന പറയുന്നു. കുട്ടികള്‍ക്ക് ഏതെങ്കിലും … Read more

ഡബ്ലിൻ Santry-യിൽ പുതുതായി രണ്ട് സ്‌കൂളുകൾ; 2000 കുട്ടികൾക്ക് പഠന സൗകര്യം

ഡബ്ലിൻ Santry-യിൽ പുതുതായി രണ്ട് സെക്കന്‍ഡ് ലെവല്‍ സ്‌കൂളുകള്‍ കൂടി നിര്‍മ്മിക്കാന്‍ അനുമതി നല്‍കി വിദ്യാഭ്യാസ വകുപ്പ്. 1,000 കുട്ടികള്‍ക്ക് വീതം പഠിക്കാവുന്ന രണ്ട് സ്‌കൂളുകളാണ് ഡബ്ലിന്‍ 9 പ്രദേശത്ത് നിര്‍മ്മിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ്, സിറ്റി ഓഫ് ഡബ്ലിന്‍ എജ്യുക്കേഷന്‍, ട്രെയിനിങ് ബോര്‍ഡ് എന്നിവയുടെ സംയുക്തസംരംഭമാകും സ്‌കൂളുകള്‍. സ്‌കൂളുകളിലൊന്ന് Clonturk Colelge-ന് സമീപമാകും നിര്‍മ്മിക്കുക. ഈ പ്രദേശത്ത് ഒരു സ്‌കൂള്‍ വേണമെന്നത് … Read more

അയർലണ്ടിൽ സ്‌കൂൾ തുറന്നെങ്കിലും കുട്ടികൾ വരുന്നില്ല; അദ്ധ്യാപകരുടെ എണ്ണം കുറവായതിനാൽ ക്ലാസുകൾ നടത്താനായില്ലെന്നും റിപ്പോർട്ട്

സ്‌കൂള്‍ തുറന്നെങ്കിലും ക്ലാസിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവെന്ന് പ്രിന്‍സിപ്പല്‍മാര്‍. കോവിഡ് ബാധ രൂക്ഷമായതിനിടയിലും സ്‌കൂളുകള്‍ അടച്ചിടേണ്ടെന്ന ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ക്രിസ്മസ് അവധിക്ക് ശേഷം വ്യാഴാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്. എന്നാല്‍ വ്യാഴാഴ്ച 30% മുതല്‍ 40% വിദ്യാര്‍ത്ഥികള്‍ കുറവ് മാത്രമാണ് ക്ലാസുകളിലെത്തിയതെന്ന് പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു. ഇതിന് പുറമെ അദ്ധ്യാപകരടക്കമുള്ള ജീവനക്കാരുടെ എണ്ണത്തിലും കുറവ് അനുഭവപ്പെടുന്നുണ്ട്. വ്യാഴാഴ്ച രാജ്യത്ത് 23,817 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദിവസേനയുള്ള കോവിഡ് കേസുകളിലെ റെക്കോര്‍ഡാണിത്. 941 പേരാണ് കോവിഡ് … Read more