സ്‌കൂളുകൾ സുരക്ഷിതമായ ഇടമല്ലെന്ന് അയർലണ്ടിലെ ഭൂരിപക്ഷം കൗമാരക്കാരികൾ; 89% പേരും മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നു

അയര്‍ലണ്ടിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ വലിയ രീതിയില്‍ ഉത്കണ്ഠ, സമ്മര്‍ദ്ദം, സുരക്ഷതത്വമില്ലായ്മ എന്നിവ അനുഭവിക്കുന്നതായി The Shona Project നടത്തിയ സര്‍വേ ഫലം. 12-19 പ്രായക്കാരായ 1,000-ലധികം പെണ്‍കുട്ടികളെയും, നോണ്‍ ബൈനറി ആയിട്ടുള്ളവരെയും പങ്കെടുപ്പിച്ചാണ് The Shona Project, സോഷ്യല്‍ വാല്യു റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ The Outcome-മായി ചേര്‍ന്ന് സര്‍വേ നടത്തിയത്. രാജ്യത്തെ കൗമാരക്കാരായ പെണ്‍കുട്ടികളുടെ ജീവിതത്തെപ്പറ്റി ഉള്‍ക്കാഴ്ച നല്‍കുന്ന സര്‍വേയിലെ കണ്ടെത്തലുകളും ഏറെ പ്രധാനപ്പെട്ടവയാണ്. വിദ്യാഭ്യാസം, ആത്മാഭിമാനം, സുരക്ഷ, സോഷ്യല്‍ മീഡിയ, വൈകാരികമായ അവസ്ഥ, സ്ത്രീവിരുദ്ധത … Read more

അയർലണ്ടിൽ മതമേലധികാരികൾ നടത്തുന്ന സ്‌കൂളുകളിൽ 2400-ഓളം ലൈംഗികാതിക്രമങ്ങൾ; റിപ്പോർട്ട് പുറത്ത്

അയര്‍ലണ്ടില്‍ മതമേലധികാരികള്‍ നടത്തുന്ന 308 സ്‌കൂളുകളിലായി പലകാലങ്ങളില്‍ 2400-ഓളം ലൈംഗികാതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഡേ സ്‌കൂള്‍, ബോര്‍ഡിങ് സ്‌കൂള്‍ എന്നിവിടങ്ങളിലായി 884 പേര്‍ക്കെതിരെയാണ് മുന്‍ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. രാജ്യത്തെ 42 മതസ്ഥാപനങ്ങള്‍ നടത്തുന്ന സ്‌കൂളുകളുമായി ബന്ധപ്പെട്ടുള്ളതാണ് ചൊവ്വാഴ്ച പുറത്തുവിട്ട സുപ്രധാന റിപ്പോര്‍ട്ട്. 1970 മുതലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്ത് നേരത്തെ മതസ്ഥാപനങ്ങള്‍ നടത്തിയതും, നിലവില്‍ നടത്തിവരുന്നതുമായി സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങള്‍ കണ്ടെത്താനായി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസമിതിയാണ് നിരവധി പേരുമായി സംസാരിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 73 മതസ്ഥാപനങ്ങളുടെ … Read more

അയർലണ്ടിലെ സെക്കൻഡറി സ്‌കൂളുകളിൽ മൊബൈൽ നിരോധിക്കും: വിദ്യാഭ്യാസമന്ത്രി

അയര്‍ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി. രക്ഷിതാക്കള്‍ക്കായി കുട്ടിക്കാലം ‘സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീ’ ആയിരിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെക്കന്‍ഡറി സ്‌കൂളുകളിലെ മൊബൈല്‍ നിരോധനത്തിന് മന്ത്രി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ കമ്പനികളുമായും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായും ചര്‍ച്ച നടത്തിയതായി മന്ത്രി ഫോളി പറഞ്ഞു. യുഎന്നിന്റെ അടക്കം പഠനങ്ങള്‍ പ്രകാരം മൊബൈല്‍ ഫോണുകള്‍ കുട്ടികളുടെ പഠനത്തെ മോശമായി ബാധിക്കുന്നുവെന്ന് വ്യക്തിമായിട്ടുണ്ട്. സൈബര്‍ ബുള്ളിയിങ് … Read more

അയർലണ്ടിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന അദ്ധ്യാപകർക്ക് 2,000 യൂറോ ഇൻസെന്റീവ്

അയര്‍ലണ്ടില്‍ പുതുതായി മുഴുവന്‍ സമയ അദ്ധ്യാപകരായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 2,000 യൂറോ ഇന്‍സന്റീവ്. രാജ്യത്തെ സ്‌കൂളുകളില്‍ അദ്ധ്യാപകരുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. താമസച്ചെലവ് വര്‍ദ്ധന, വിദേശരാജ്യങ്ങളിലെ മെച്ചപ്പെട്ട ജോലിസാധ്യത എന്നിവ കാരണമാണ് അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ അദ്ധ്യാപകരെ ലഭിക്കാതായത്. അദ്ധ്യാപകസംഘടനകളും, സ്‌കൂളുകളും ഇക്കാര്യം നേരത്തെ തന്നെ വിദ്യാഭ്യാസവകുപ്പിനെയും മറ്റും അറിയിച്ചിരുന്നു. മാസ്റ്റേഴ്‌സ് ഓഫ് എജ്യുക്കേഷന്‍ പൂര്‍ത്തിയാക്കിയ 2,000-ഓളം പേര്‍ക്ക് പുതിയ തീരുമാനം ഗുണം ചെയ്യും. ജോലിയേറ്റെടുക്കന്നതോടെ അടുത്ത വേനല്‍ക്കാലത്ത് ഇവര്‍ക്ക് ശമ്പളത്തിന് പുറമെ 2,000 … Read more