സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന ‘വിശ്വനാഥൻ ആൻഡ് സൺസ്’ ടീസർ പുറത്ത്; തിരിച്ചുവരവിന് കളമൊരുക്കി നടിപ്പിൻ നായകൻ

ബോക്‌സ് ഓഫീസിൽ വീണ്ടും സ്വാധീനം ഉറപ്പിക്കാൻ തയ്യാറെടുക്കുന്ന തെന്നിന്ത്യൻ താരം സൂര്യയുടെ പുതിയ ചിത്രം ‘വിശ്വനാഥ് ആന്റ് സൺസി’ന്റെ ടീസർ പുറത്തിറങ്ങി. മലയാളികൾക്ക് പ്രിയങ്കരിയായ മമിത ബൈജു നായികയായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കി അറ്റ്‌ലൂരിയാണ്. ‘ലക്കി ഭാസ്‌കർ’  എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം വെങ്കി ഒരുക്കുന്ന ചിത്രമാണിത്. നാൽപ്പതുകാരനായ നായകനും ഇരുപതുകാരിയായ നായികയും തമ്മിലുള്ള ഹൃദ്യമായ പ്രണയകഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്ന ഒരു കംപ്ലീറ്റ് … Read more