അയർലണ്ടിൽ ഒരു വർഷത്തിന് ശേഷം അദ്ധ്യാപകർക്ക് സ്ഥിര നിയമനം, പുറം രാജ്യങ്ങളിൽ നിന്നുള്ള അദ്ധ്യാപകർക്ക് സഹായം: പ്രഖ്യാപനവുമായി മന്ത്രി
അയര്‍ലണ്ടില്‍ അദ്ധ്യാപകരുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കോൺട്രാക്ടിന്റെ ഒരു വര്‍ഷത്തിന് ശേഷം അദ്ധ്യാപരുടെ ജോലി സ്ഥിരപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി ഹെലന്‍ മക്എന്റീ. നിലവില്‍ അയര്‍ലണ്ടില്‍ തുടര്‍ച്ചയായി രണ്ട് കോണ്‍ട്രാക്റ്റുകള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്ഥിരജോലിക്ക് അര്‍ഹരാകുകയുള്ളൂ. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. അര്‍ഹതയുള്ളവര്‍ക്ക് റിക്രൂട്ട്‌മെന്റ് വഴിയാണ് നിയമനം നല്‍കുക. 2025 സെപ്റ്റംബര്‍ മുതല്‍ ഈ നിര്‍ദ്ദേശം നിലവില്‍ വരും. ഒരു വര്‍ഷത്തിന് ശേഷവും നിലവില്‍ ജോലി ചെയ്യുന്ന തസ്തിക (viable teaching post) നിലനിര്‍ത്തേണ്ടതുണ്ടെങ്കില്‍ മാത്രമാണ് സ്ഥിരനിയമനം ലഭിക്കുക. … Read more