വടക്കൻ അയർലണ്ടിൽ ഗതാഗത നിയമലംഘനത്തിന് പുതിയ ശിക്ഷ; പിഴ അടച്ചില്ലെങ്കിൽ പരിശീലനം തേടാം

അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് പുതിയ പിഴശിക്ഷയുമായി വടക്കന്‍ അയര്‍ലണ്ട് പോലീസ്. ഇനിമുതല്‍ ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 100 പൗണ്ട് (115 യൂറോ) ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് ആയി ഈടാക്കുകയും, മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ നല്‍കുകയും ചെയ്യും. 2021-ല്‍ അശ്രദ്ധമായി വാഹനമോടിച്ചത് കാരണമുണ്ടായ അപകടങ്ങളില്‍ 486 പേര്‍ മരിക്കുകയോ, പരിക്കേല്‍ക്കുകയോ ഉണ്ടായിട്ടുണ്ടെന്ന് വടക്കന്‍ അയര്‍ലണ്ടിലെ Department of Infrastructure പറയുന്നു. പൊതുജനങ്ങളുടെയും മറ്റും അഭിപ്രായം കേട്ട ശേഷമാണ് പുതിയ ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. കോടതിയില്‍ പോകേണ്ടതില്ലാത്ത, ചെറിയ രീതിയിലുള്ള നിയമലംഘനത്തിനാണ് ഈ … Read more

അയർലണ്ടിൽ പുതിയ ടാക്സ് സംവിധാനം വരുന്നു; ലക്ഷ്യം കാർ ഉപയോഗം കുറയ്ക്കുക

അയര്‍ലണ്ടില്‍ കാര്‍ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ ടാക്‌സ് സംവിധാനത്തിന് രൂപം നല്‍കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഗാതാഗതമന്ത്രിയും, ഗ്രീന്‍ പാര്‍ട്ടി നേതാവുമായ ഈമണ്‍ റയാനാണ് പുതിയ ടാക്‌സ് സംവിധാനം നടപ്പില്‍ വരുത്താന്‍ ഒരുങ്ങുന്നത്. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പൊതുഗതാഗതം കൂടുതല്‍ സുരക്ഷിതമാക്കുക, കാല്‍നടയാത്ര, സൈക്കിള്‍ യാത്ര എന്നിവ അപകടരഹിതമാക്കുക എന്നിങ്ങനെ ഒരുപിടി ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടുള്ളതാണ് പുതിയ ടാക്‌സ് സംവിധാനം. രാജ്യത്തിന്റെ സീറോ എമിഷന്‍ ലക്ഷ്യം കൈവരിക്കുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ചുവടുവെപ്പുകൂടിയാകും ഇത്. … Read more

ഡബ്ലിനിലെ Capel Street-ൽ അടുത്ത മാസം മുതൽ ഗതാഗത നിരോധനം

ഡബ്ലിനിലെ Capel Street-ല്‍ അടുത്ത മാസം മുതല്‍ വാഹനഗതാഗതം നിരോധിക്കും. ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഈ പദ്ധതി അംഗീകരിച്ചതോടെ ഇവിടെ ഇനി കാല്‍നട മാത്രമേ അനുവദിക്കൂ. നേരത്തെ വൈകുന്നേരങ്ങളില്‍ മാത്രം വാഹനങ്ങള്‍ നിരോധിക്കുക എന്ന തരത്തില്‍ പദ്ധതിയില്‍ വ്യത്യാസം വരുത്തണമെന്ന് പ്രദേശത്തെ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, നിലവിലെ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ഇതോടെ നഗരത്തിലെ ഏറ്റവും വലിയ ഗതാഗതമുക്ത പ്രദേശമാകും Capel Street. Grafton Street, Henry Street എന്നിവിടങ്ങളിലും നേരത്തെ ഗതാഗതം നിരോധിച്ചിരുന്നു. അതേസമയം … Read more

അയർലണ്ടിൽ ഫുട്പാത്തുകളിലും, സൈക്കിൾ ലെയിനുകളിലും വാഹനം പാർക്ക് ചെയ്താൽ ഇനി ഇരട്ടി പിഴ: മന്ത്രി

അയര്‍ലണ്ടിലെ ഫുട്പാത്തുകള്‍, സൈക്കിള്‍ ട്രാക്കുകള്‍, ബസ് ലെയിനുകള്‍ എന്നിവിടങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോയാല്‍ ഇനി ഇരട്ടി പിഴ. ഇത്തരം നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഫെബ്രുവരി 1 മുതല്‍ 40 യൂറോയില്‍ നിന്നും 80 യൂറോ ആയി ഉയരുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍ പറഞ്ഞു. റോഡ് ഉപയോഗം കൂടുതല്‍ ഉത്തരവാദിത്തത്തോടെയാകാന്‍ ഉദ്ദേശിച്ചാണ് പിഴ വര്‍ദ്ധിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഫുട്പാത്തുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് പ്രത്യേകിച്ച് വീല്‍ ചെയറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമാനമായി … Read more