അയർലണ്ടിൽ ടാക്സി സമരം താൽക്കാലത്തേയ്ക്ക് ഇല്ല; സർക്കാരുമായി ഈയാഴ്ച ചർച്ച

അയര്‍ലണ്ടിലെ ടാക്‌സി ഡ്രൈവര്‍മാര്‍ അടുത്തയാഴ്ച നടത്താനിരുന്ന പ്രതിഷേധ സമരം നിര്‍ത്തിവച്ചു. ഊബര്‍ കൊണ്ടുവന്ന ഫിക്‌സഡ് ചാര്‍ജ്ജ് സംവിധാനത്തിനെതിരെയും, ടാക്‌സി മേഖല അനുഭവിക്കുന്ന മറ്റ് പ്രശ്‌നങ്ങളും കണക്കിലെടുത്ത് ഡിസംബര്‍ 8 മുതല്‍ 13 വരെ ആറ് ദിവസത്തെ പ്രതിഷേധസമരങ്ങളാണ് Taxi Drivers Union അയര്‍ലണ്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈയാഴ്ച സര്‍ക്കാരുമായി ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ സമരവും മറ്റ് പ്രതിഷേധങ്ങളും നിര്‍ത്തിവയ്ക്കുന്നതായി സംഘടന അറിയിച്ചു. ടാക്‌സി ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും സംഘടന വക്താവ് … Read more

അയർലണ്ടിലെ ടാക്സി പ്രശ്നം രൂക്ഷമാകുന്നു; അടുത്ത ആഴ്ച ആറ് ദിവസത്തെ സമരത്തിന് ഡ്രൈവർമാർ

അയർലണ്ടിലെ ടാക്സി ഡ്രൈവർമാർ അടുത്ത ആഴ്ച മുതൽ ആറു ദിവസം നീണ്ടുനിൽക്കുന്ന ‘ദേശവ്യാപക പണിമുടക്ക് പ്രതിഷേധം’ നടത്തുമെന്ന് പ്രഖ്യാപിച്ച് Taxi Drivers Ireland. Uber കൊണ്ടുവന്ന ഫിക്സഡ് ഫെയർ സംവിധാനവും, വ്യവസായം നേരിടുന്ന മറ്റു പ്രശ്നങ്ങളും കാരണമാണ് സമരം. കഴിഞ്ഞ ആഴ്ചകളിലും Uber- നെതിരെ ടാക്സി ഡ്രൈവർമാർ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. മേഖലയിലെ പ്രശ്നങ്ങളെ സർക്കാർ നിരന്തരം അവഗണിച്ചുവെന്നും, പ്രശ്നങ്ങൾ പരിഹരിക്കാൻ ഗൗരവമായ ഒരു നടപടിയും കൈക്കൊള്ളാതെ സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും Taxi Drivers Ireland നാഷണൽ വക്താവ് … Read more

അയർലണ്ടിൽ ഊബറിനെതിരെ വീണ്ടും ഡ്രൈവർമാർ; വ്യാഴാഴ്ച ഡബ്ലിനിൽ പ്രതിഷേധം

അയർലണ്ടിലെ ഊബർ ടാക്സി ഡ്രൈവർമാർ വീണ്ടും സമരത്തിലേയ്ക്ക്. ഊബറിന്റെ പുതിയ ഫിക്സഡ്-ഫെയർ മോഡലിനെതിരെ ദിവസങ്ങൾക്കു മുമ്പും ഡ്രൈവർമാർ പണിമുടക്ക് നടത്തിയിരുന്നു. ഈ വ്യാഴാഴ്ച ഡബ്ലിനിൽ വൈകുന്നേരം 4.30 മുതൽ പ്രതിഷേധം നടത്താൻ തീരുമാനിച്ചതായി സംഘാടകർ പറഞ്ഞു. അതുമൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. പുതിയ ഫിക്സഡ് ചാർജ്ജ് സംവിധാനം കാരണം ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നും, ഈ സംവിധാനം നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി (NTA) നിശ്ചയിച്ച നിലവിലെ നിരക്കിന്റെ പ്രസക്തിയെ ഇല്ലാതാകുന്നതാണെന്നും … Read more