അയർലണ്ടിലെയും യു.കെയിലെയും 3 ലക്ഷത്തോളം വരുന്ന ടാക്സി യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ ചോർന്നു

ഐറിഷ് ടാക്‌സി സോഫ്റ്റ്‌വെയര്‍ കമ്പനിയായ iCabbi-യില്‍ നിന്നും മൂന്ന് ലക്ഷത്തോളം വരുന്ന യാത്രക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു. അയര്‍ലണ്ടിലും, യു.കെയിലുമായി താമസിക്കുന്ന 287,000 ആളുകളുടെ പേരുകള്‍, ഇമെയില്‍ അഡ്രസുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് ചോര്‍ന്നത്. ഇതില്‍ ബിബിസിയിലെ മുതിര്‍ന്ന ഡയറക്ടര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ബ്രിട്ടിഷ് സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍, ഒരു ഇയു രാജ്യത്തിന്റെ അംബാസഡര്‍ എന്നിവരും ഉള്‍പ്പെടുന്നു. VPNMentor എന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി വിഭാഗം ഗവേഷകയായ ജെറമിയ ഫൗളര്‍ ആണ് വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയത്. iCabbi സൂക്ഷിച്ചിരുന്ന 23,000 വ്യക്തിഗത … Read more

കോർക്കിൽ കഴിഞ്ഞ വർഷം അനുവദിച്ച ടാക്സി ലൈസൻസ് വെറും 123; ലെയ്ട്രിമിൽ ഒന്നും!

അയര്‍ലണ്ടില്‍ ടാക്‌സി ദൗര്‍ലഭ്യത ചര്‍ച്ചയാകുന്നതിനിടെ കഴിഞ്ഞ വര്‍ഷം അനുവദിച്ച ടാക്‌സി ലൈസന്‍സുകള്‍ 2,000-ഓളമെന്ന് റിപ്പോര്‍ട്ട്. 2022-നെ അപേക്ഷിച്ച് 72% വര്‍ദ്ധനയാണ് ഇതെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ടാക്‌സി സേവനം ആവശ്യപ്പെടുന്ന പകുതി പേര്‍ക്കും അത് ലഭിക്കാതെ പോകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടാക്‌സി ആയി ഓടാന്‍ നല്‍കുന്ന Small Passenger Servive Vehicle (SPSV) ലൈസന്‍സ് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1,999 പേര്‍ക്കാണെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി റിപ്പോര്‍ട്ട് പറയുന്നു. 2022-ല്‍ ഇത് 1,159 ആയിരുന്നു. കഴിഞ്ഞ വര്‍ഷം … Read more

അയർലണ്ടിൽ ടാക്സി ദൗർലഭ്യത രൂക്ഷം; വിളിക്കുന്ന ട്രിപ്പുകൾ പകുതിയും ക്യാൻസൽ ആകുന്ന ദുരവസ്ഥ

അയര്‍ലണ്ടില്‍ ടാക്‌സികളുടെ ദൗര്‍ലഭ്യം രൂക്ഷമാകുന്നു. ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഡബ്ലിനില്‍ ടാക്‌സികള്‍ക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ള സമയങ്ങളില്‍ (വെള്ളിയാഴ്ച ഉച്ച മുതല്‍ ഞായറാഴ്ച രാവിലെ വരെ) യാത്രക്കാര്‍ ആവശ്യപ്പെടുന്ന ട്രിപ്പുകളില്‍ 43 ശതമാനവും ക്യാന്‍സലായി പോകുകയാണ്. ടാക്‌സികള്‍ക്ക് ഏറെയൊന്നും ആവശ്യക്കാരില്ലാത്ത തിങ്കളാഴ്ച ഉച്ച മുതല്‍ വ്യാഴാഴ്ച ഉച്ച വരെയുള്ള സമയങ്ങളിലാകട്ടെ ട്രിപ്പുകളില്‍ 16 ശതമാനവും ക്യാന്‍സലാകുന്നു. കോര്‍ക്കിലെ സ്ഥിതി ഇതിലും വഷളാണ്. അത്യാവശ്യ സമയങ്ങളില്‍ 56% ട്രിപ്പുകളാണ് ഇവിടെ ക്യാന്‍സലാകുന്നത്. മറ്റ് അവസരങ്ങളില്‍ 40 ശതമാനവും. രാജ്യത്തെ … Read more

അയർലണ്ടിൽ ടാക്സി ഡ്രൈവർമാർക്കെതിരായ പരാതികൾ കുത്തനെ ഉയർന്നു; അമിത ചാർജ് ഈടാക്കുന്നതായും പരാതി

അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരായ പരാതികളില്‍ വന്‍ വര്‍ദ്ധന. National Transport Authority (NTA) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2020-ല്‍ ആകെ 1,625 പരാതികളാണ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരായി ലഭിച്ചത്. 2021-നെ അപേക്ഷിച്ച് മൂന്നിരട്ടി അധികമാണിത്. കോവിഡിന് മുമ്പുള്ള 2019-നെക്കാള്‍ 17% അധികം പരാതികളുയര്‍ന്നതായും NTA വ്യക്തമാക്കി. അതേസമയം പരാതികളുടെ പെട്ടെന്നുള്ള വര്‍ദ്ധനയ്ക്ക് കാരണം ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കാന്‍ ടാക്‌സിക്കാര്‍ തയ്യാറാകണമെന്ന നിര്‍ദ്ദേശമാണ്. 2022 സെപ്റ്റംബറിലാണ് യാത്രക്കാര്‍ നേരിട്ട് പണം നല്‍കാതെ ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ തയ്യാറായാല്‍ അത് സ്വീകരിക്കണമെന്ന് … Read more

വടക്കൻ അയർലണ്ടിൽ യാത്രക്കാരനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ ടാക്സി ഡ്രൈവർ അറസ്റ്റിൽ

യാത്രക്കാരനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിയായ 48-കാരനെ വടക്കന്‍ അയര്‍ലണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. തോക്ക് കൈവശം വയ്ക്കുക, ആക്രമിക്കാന്‍ ശ്രമിച്ച് ഭയം സൃഷ്ടിക്കുക, വധഭീഷണി, മയക്കുമരുന്ന് കൈവശം വയ്ക്കുക, അക്രമം എന്നിങ്ങനെ നിരവധി വകുപ്പുകളും ഇയാള്‍ക്ക് മേല്‍ ചുമത്തിയതായി പോലീസ് അറിയിച്ചു. കാറിലെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ടാക്‌സി കമ്പനിയായ Fonacab-ലെ ഡ്രൈവറായിരുന്നു ഇയാള്‍. എന്നാല്‍ ദൃശ്യങ്ങള്‍ … Read more

അയർലണ്ടിൽ ടാക്സി ഡ്രൈവർമാരാകാൻ അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; പ്രതീക്ഷയുണർത്തി കണക്കുകൾ

അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവര്‍മാരാകാന്‍ പരിശീലനം നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സംവഭവിച്ചതായി മൊബിലിറ്റി സര്‍വീസ് കമ്പനിയായ Free Now പുറത്തുവിട്ട റിപ്പോര്‍ട്ട്. ഡബ്ലിനില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ എണ്ണം കുറയുന്നതായി നേരത്തെ ആശങ്കകളുയര്‍ന്നതിന് പിന്നാലെയാണ് 2022-ല്‍ നിരവധി പേര്‍ തങ്ങളുടെ ഓണ്‍ലൈന്‍ ടാക്‌സി ട്രെയിനിങ് പ്രോഗ്രാമിനായി അപേക്ഷിച്ചിരിക്കുന്നതെന്ന് Free Now വെളിപ്പെടുത്തിയിരിക്കുന്നത്. National Transport Authority-യുടെ SPSV Entry Test പാസാകാന്‍ ഡ്രൈവര്‍മാരെ സഹായിക്കുന്ന തരത്തിലുള്ളതാണ് Free Now-വിന്റെ ഓണ്‍ലൈന്‍ ട്രെയിനിങ് പ്രോഗ്രാം. അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവറാകാന്‍ ആഗ്രഹിക്കുന്നവര്‍ SPSV … Read more

അയർലണ്ടിൽ ടാക്സി ചാർജ് വർദ്ധിപ്പിക്കാൻ നീക്കം; എല്ലാ ടാക്സികളിലും കാർഡ് പേയ്മെന്റ് നിർബന്ധമാക്കും

ഇനിമുതല്‍ അയര്‍ലണ്ടിലെ എല്ലാ ടാക്‌സി വാഹനങ്ങളിലും കാര്‍ഡ് പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കാനുള്ള നീക്കവുമായി National Transport Authority (NTA). NTA തിങ്കളാഴ്ച പ്രസിദ്ധീകരിച്ച National Maximum Taxi Fare Review Report 2022-ലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശമുള്ളത്. കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റസ്റ്ററന്റുകള്‍ എന്നിങ്ങനെ മിക്കയിടങ്ങളിലും ക്യാഷ്‌ലെസ് പേയ്‌മെന്റ് ഉണ്ടെന്നതിനാല്‍, ഇതേ സംവിധാനം ടാക്‌സികളിലും നിര്‍ബന്ധമാക്കണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. National Maximum Taxi Fare 4.5% വര്‍ദ്ധിപ്പിക്കാമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. അയര്‍ലണ്ടില്‍ ഒരു ടാക്‌സി ഓടിക്കാനുള്ള ചെലവ് … Read more

ഇലക്ട്രിക് കാറുകളിലേയ്ക്ക് മാറാൻ തയ്യാറുള്ള ടാക്സി ഉടമകൾക്ക് 10,000 യൂറോ വരെ ഗ്രാന്റ് പ്രഖ്യാപിച്ച് മന്ത്രി; ഒപ്പം ടാക്‌സിലും, ടോളിലും വൻ ഇളവ്

അയര്‍ലണ്ടിലെ ടാക്‌സി ഉടമകള്‍ക്ക് ഇലക്ട്രിക് കാറുകള്‍ വാങ്ങാനായി 10,000 യൂറോ വരെ ഗ്രാന്റ് നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. നേരത്തെ വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ അടുത്ത ഘട്ടമായാണ് 15 മില്യണ്‍ യൂറോ നീക്കിവച്ചുള്ള പ്രഖ്യാപനം മന്ത്രി നടത്തിയത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സാര്‍വത്രികമാക്കാനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ധതി. ടാക്‌സി കാറുകള്‍ പോലുള്ള small public service vehicles (SPSV) ഉടമകള്‍ക്കാണ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനായി 10,000 യൂറോ വരെ സര്‍ക്കാര്‍ സഹായം ലഭിക്കുക. … Read more

അയർലണ്ടിൽ ടാക്‌സികളും ഡ്രൈവർമാരും കുറയുന്നതായി റിപ്പോർട്ട്; ആളുകൾ നടന്നു പോകേണ്ട കാലം വരുമോ?

അയര്‍ലണ്ടിലെ ടാക്‌സി ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി കുറവ് വന്നതായി റിപ്പോര്‍ട്ട്. കോവിഡ് മഹാമാരി കരുത്ത് പ്രാപിച്ചതോടെ 1,200-ലേറെ പേര്‍ ടാക്‌സി ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചതായാണ് National Transport Authority (NTA)പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. 2020-ലെ കണക്ക് പ്രകാരം രാജ്യത്ത് small public service vehicle (SPSV) ലൈസന്‍സ് ഉള്ളവരുടെ എണ്ണം 26,105 ആണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.5% കുറവാണിത്. 854 പേര്‍ക്ക് പുതുതായി ഗാര്‍ഡയില്‍ നിന്നും ലൈസന്‍സ് അനുവദിച്ചപ്പോള്‍ അതിലേറെ പേര്‍ … Read more